Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമനസ്സിൽ​ ആശങ്കയുടെ...

മനസ്സിൽ​ ആശങ്കയുടെ തിരയിളക്കം: പ്രതിഷേധമറിയിച്ച്​ ഗൾഫിലെ ലക്ഷദ്വീപുകാർ

text_fields
bookmark_border
മനസ്സിൽ​ ആശങ്കയുടെ തിരയിളക്കം: പ്രതിഷേധമറിയിച്ച്​ ഗൾഫിലെ ലക്ഷദ്വീപുകാർ
cancel
camera_alt

റംല ബീഗവും കുഞ്ഞിസീതിയും മക്കളും 

ദുബൈ: ഗൾഫിലെ ലക്ഷദ്വീപുകാർ രണ്ടു​ ദിവസമായി ടെലിവിഷൻ ചാനലുകൾക്കു​ മുന്നിലാണ്​. നാടി​െൻറ സന്തോഷം തല്ലിക്കെടുത്തിയ കേന്ദ്രസർക്കാർ നിലപാടുകളിൽ ലക്ഷദ്വീപി​െൻറ ഭാവിയെന്താകുമെന്ന്​ നെഞ്ചിടിപ്പോടെ കാതോർക്കുകയാണ്​. ലോക്​ഡൗണായതിനാൽ പുറത്തു സംഭവിക്കുന്നത്​​ ലക്ഷദ്വീപുകാർക്കുപോലും കൃത്യമായി അറിയാൻ കഴിയുന്നില്ല. ഉറ്റവരിൽനിന്ന്​ ഫോൺവഴി ലഭിക്കുന്ന വിവര​ങ്ങളേക്കാളേ​െറ ചാനലുകളിലും പത്രങ്ങളിലും വരുന്ന വാർത്തകളാണ്​ ഗൾഫിലെ ലക്ഷദ്വീപ്​ പ്രവാസികൾക്ക്​ ആശ്രയം.

25ഓളം ലക്ഷദ്വീപുകാരാണ്​ യു.എ.ഇയിലുള്ളത്​. സമാധാനത്തിൽനിന്ന്​ ആശങ്കയുടെ കരിനിഴലിലേക്ക്​ നാടിനെ തള്ളിവിട്ടവർക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നാണ്​ ഇവരുടെ ആവശ്യം. ലക്ഷദ്വീപിനായി ശബ്​ദമുയർത്തുന്ന കേരളത്തിനോടുള്ള നന്ദി പറഞ്ഞറിയിക്കാൻ കഴിയില്ലെന്നും അവർ പറയുന്നു.ജനിച്ചുവളർന്ന മണ്ണിൽനിന്ന്​ ആട്ടിയോടിക്കാനുള്ള ശ്രമത്തിൽ തങ്ങൾ ആശങ്കാകുലരാണെന്ന്​ ദുബൈ മുത്തീനയിൽ താമസിക്കുന്ന റംല ബീഗം പറയുന്നു.

ലക്ഷദ്വീപ്​ ബി.ജെ.പി ജനറൽ സെക്രട്ടറി മുഹമ്മദ്​ കാസിമി​െൻറ സഹോദരിയായ റംല ആന്ത്രോത്ത്​ ദ്വീപുകാരിയാണ്​. 38 വർഷമായി ദുബൈയിലുണ്ട്​. വാജ്​പേയി സർക്കാറി​െൻറ കാലം മുതൽ ബി.ജെ.പി നിയമിക്കുന്ന അഡ്​മിനിസ്​ട്രേറ്റർമാർ അവിടെ വരാറുണ്ടെന്നും എന്നാൽ, ആദ്യമായാണ്​ ഇങ്ങനെയൊരു അനുഭവമെന്നും റംല പറയുന്നു. എല്ലാവരും രാഷ്​ട്രീയ ഭേദമന്യേ പ്രതിഷേധിക്കാനിറങ്ങുന്നുണ്ട്​. സഹോദരൻ കാസിം ബി.ജെ.പി പ്രതിനിധിയാണെങ്കിലും ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ കത്തയച്ചിട്ടുണ്ട്​. സ്​ത്രീകൾക്കുപോലും ഏത്​ പാതിരാത്രിയും ഇറങ്ങിനടക്കാവുന്ന സ്​ഥലമാണത്​. വീടിന്​ ലോക്കുപോലും ആവശ്യമില്ല. അത്രക്ക്​ സുരക്ഷിതമാണ്​ ഞങ്ങളുടെ നാട്​. ഇവിടെ എന്തിനാണ്​ ഗുണ്ട ആക്​ട്​ നടപ്പാക്കുന്നത്​. തറവാടും ബന്ധുക്കളുമെല്ലാം അവിടെയാണ്​. എല്ലാവരും വിഷമത്തിലാണെന്നും റംല പറഞ്ഞു.

നാട്ടിലെ അവസ്​ഥ വാർത്തകളിലൂടെ അറിയുന്നുണ്ടെന്നും ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതിന്​ തുല്യമാണിതെന്നും റംലയുടെ ഭർത്താവ്​ കുഞ്ഞിസീതി പറഞ്ഞു. ജനങ്ങളുടെ താൽപര്യങ്ങൾക്കു​ വിരുദ്ധമാണ്​ നടപടികൾ. കേരളത്തിലുള്ളവരോട്​ കടപ്പാടുണ്ട്​. അവരാണ്​ വിഷയം ലോകത്തിന്​ മുന്നിലെത്തിക്കാൻ സഹായിച്ചതെന്നും കുഞ്ഞിസീതി പറയുന്നു.

മുമ്പുണ്ടായിരുന്ന രണ്ട്​ അഡ്​മിനിസ്​ട്രേറ്റർമാരും ദ്വീപി​െൻറ ഹൃദയമിടിപ്പറിഞ്ഞ സ്​നേഹമുള്ളവരായിരുന്നുവെന്ന് ദുബൈ​ ഡൽഹി പ്രൈവറ്റ്​ സ്​കൂൾ അധ്യാപകൻ റിയാസത്​ ഖാൻ പറഞ്ഞു. ഓരോ അവധിക്കാലത്തും നാട്ടിൽ പോകാറുണ്ട്​. ഇനി എങ്ങനെയായിരിക്കും അവസ്​ഥ എന്നതിൽ ആശങ്കയുണ്ട്​.

കേന്ദ്രം ഭരിക്കുന്നവരുടെ കൂടെ സഹകരിച്ച്​ നിൽക്കുന്നതാണ് ലക്ഷദ്വീപുകാരുടെ​ പതിവ്. കേന്ദ്രവും ലക്ഷദ്വീപുമായി സഹകരിച്ചിരുന്നു.എന്നാൽ, പുതിയ അഡ്​മിനിസ്​ട്രേറ്റർ വന്നതോടെ കഥ മാറി. ലോക്​ഡൗണായതിനാൽ പ്രതിഷേധിക്കാൻ പോലും കഴിയുന്നില്ല ജനങ്ങൾക്ക്​. കേരളമാണ്​ ഞങ്ങളുടെ പ്രതിഷേധം ഏറ്റെടുത്തത്​.

അതറിയാവുന്നതിനാൽ ലക്ഷദ്വീപും കേരളവും തമ്മിലുള്ള ബന്ധം വിച്ഛേദിക്കാനുള്ള ശ്രമത്തിലാണ്​. ​അമൂലി​െൻറ ഉൽപന്നങ്ങൾ ബഹിഷ്​കരിച്ചാലും ഹോസ്​പിറ്റലിലും സ്​കൂളുകളിലും നിർബന്ധമാക്കാൻ സാധ്യതയുണ്ട്​. ഡിസംബർ വരെ ഒരു കോവിഡ്​ കേസ്​ പോലും റിപ്പോർട്ട്​ ചെയ്യാതിരുന്ന ലക്ഷദ്വീപിൽ ഇപ്പോൾ 62 ശതമാനമാണ്​ പോസിറ്റിവിറ്റി നിരക്ക്​. ഞങ്ങൾക്ക്​ നാട്ടിൽ പോകണമെങ്കിൽ കേരളത്തിലെത്തി 14 ദിവസം ക്വാറൻറീനിൽ കഴിയണമായിരുന്നു. ലക്ഷദ്വീപിലെത്തിയാലും 14 ദിവസം ക്വാറൻറീൻ വേണമായിരുന്നു. പ്രഫുൽ പ​ട്ടേൽ വന്നതോടെ ഈ നിയന്ത്രണങ്ങൾ ഒഴിവാക്കി. 24 പേർ ഇതിനകം മരിച്ചുകഴിഞ്ഞു.


കുട്ടികളോടൊപ്പം റിയാസത്​ ഖാൻ ലക്ഷദ്വീപിൽ

ഓക്​സിജൻ സിലിണ്ടറുകളുടെ എണ്ണം പരിമിതമാണ്​. അടിയന്തര സാഹചര്യമുണ്ടായാൽ എന്ത്​ ചെയ്യും. ഇവിടെയിരിക്കുന്ന ഞങ്ങൾക്കും ആശങ്കയുണ്ട്​. കരാർ അടിസ്​ഥാനത്തിൽ ജോലി ചെയ്​തിരുന്ന അധ്യാപകരെ ഒഴിവാക്കി. ടൂറിസം കേന്ദ്രമാക്കാനെന്നു പറഞ്ഞ്​ മദ്യം വിളമ്പുന്നു. ബീഫ്​ നിരോധനം അംഗീകരിക്കാൻ കഴിയില്ല.

ഹൈവേ കൊണ്ടുവരാൻ എന്ന​േപരിൽ വീടുകളും ​സ്​ഥാപനങ്ങളും ഒഴിപ്പിക്കാനുള്ള ബില്ലുകളാണ്​ പാസാക്കാൻ പോകുന്നത്​. ലക്ഷദ്വീപിൽനിന്ന്​ ആയുധവുമായി കപ്പൽ പിടിച്ചെടുത്തു എന്നാണ്​ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നത്​. ദ്വീപി​െൻറ ഭൂമിശാസ്​ത്രം അറിയാത്തവരാണ്​ ഈ കഥയിറക്കുന്നത്​. മിനിക്കോയ്​ ദ്വീപിൽനിന്ന്​ 400 നോട്ടിക്കൽ മൈൽ അകലെനിന്നാണ്​ കപ്പൽ പിടിച്ചത്​. വിദേശ കപ്പലുകൾ സഞ്ചരിക്കുന്ന ചാനലാണിത്​. ശ്രീലങ്കക്കാരാണ്​ പിടിയിലായത്​. ലക്ഷദ്വീപുമായി ഒരു ബന്ധവുമില്ലാത്ത സ്​ഥലത്തു നടന്ന സംഭവത്തെ ഞങ്ങളുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നു.

ലക്ഷദ്വീപുകാർക്ക്​ കരാർ കിട്ടാതിരിക്കാൻ ക്വ​ട്ടേഷൻ വൻ തുകയാക്കി. ഇതിനായി കുറെ ​ക്വ​ട്ടേഷനുകൾ ഒരുമിച്ചാക്കുകയാണ്​ ചെയ്​തത്​.ഇത്രയേറെ പണം മുടക്കി കരാറെടുക്കാൻ കഴിയുന്നവർ അവിടെയില്ല. കുടുംബാംഗങ്ങളുടെ കാര്യത്തിൽ ആശങ്കയുണ്ട്​. ഇൻറർനെറ്റ്​ വിച്ഛേദിക്കുമെ​െന്നാക്കെ കേൾക്കുന്നു. 'ജൻമനാടി​െൻറ സുരക്ഷക്കായി പ്രാർഥിക്കുന്നുവെന്നും റിയാസത്​ പറഞ്ഞു'

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#save Lakshadweep#Lakshadweep
News Summary - Waves of anxiety in the mind: Lakshadweep people in the Gulf protesting
Next Story