Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൊതുക്​ പെരുകുന്നത്​...

കൊതുക്​ പെരുകുന്നത്​ തടയാൻ വെള്ള​ക്കെട്ടുകൾ ഒഴിവാക്കണം

text_fields
bookmark_border
കൊതുക്​ പെരുകുന്നത്​ തടയാൻ വെള്ള​ക്കെട്ടുകൾ ഒഴിവാക്കണം
cancel

ദുബൈ: അഞ്ച്​ ദിവസമായി പെയ്ത ശക്​തമായ മഴക്ക്​ ശേഷം രാജ്യത്ത്​ പകർച്ചവ്യാധികൾ തടയാൻ കർശന പ്രതിരോധ നടപടികൾക്ക്​ തുടക്കമിട്ട്​ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം. കൊതുകുകൾ മുട്ടയിട്ട്​ പെരുകുന്നത്​ തടയാൻ വീടുകളുടെയും ഓഫിസുകളുടെയും പരിസരങ്ങളിൽ മഴവെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുതെന്ന്​ മന്ത്രാലയം താമസക്കാരോട്​ അഭ്യർഥിച്ചു. ശക്​തമായ മഴക്ക്​ ശേഷം രാജ്യത്തെ നിരവധി സ്ഥലങ്ങളിൽ ഇപ്പോഴും മഴവെള്ളം കെട്ടിനിൽക്കുകയാണ്​. ഇത്​​ കൊതുക്​ വ്യാപനം ഉൾപ്പെടെ ഗുരുതരമായ പ്രതിസന്ധിക്ക്​​ കാരണമാകു​മെന്ന ആശങ്കയുണ്ട്​​. പെതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും രോഗ പ്രതിരോധത്തിലും കൊതുക്​ വ്യാപനം ഇല്ലാതാക്കുന്നതിന്​ നിർണായക പങ്കുണ്ടെന്ന്​ മന്ത്രാലയം അറിയിച്ചു. വെള്ളം കെട്ടിനിൽക്കുന്ന പാത്രങ്ങൾ ശുചിയാക്കുക, മഴവെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ​ വേഗത്തിൽ വൃത്തിയാക്കുക, ഡ്രൈനേജ്​ സംവിധാനങ്ങൾ വൃത്തിയായി നിലനിർത്തുക, മാലിന്യങ്ങൾ ശരിയായ രീതിയിൽ ഉപേക്ഷിക്കുക, പുല്ലുകളും സസ്യജാലങ്ങൾ കൃത്യമായി വെട്ടിവൃത്തിയാക്കി നിർത്തുക തുടങ്ങിയ ലളിതമായ നടപടികൾ പിന്തുടരുന്നത്​ കൊതുക്​ വ്യാപനം തടയാൻ സഹായകമാവും. കൂടാതെ കൊതുകുകളെ തടയാൻ സഹായിക്കുന്ന ചെടികൾ വെച്ചുപിടിപ്പിക്കുന്നത്​ ഉൾപ്പെടെയുള്ള രീതികളും ഉപയോഗിക്കാമെന്ന്​ മന്ത്രാലയം വ്യക്​തമാക്കി.

മഴക്ക്​ ശേഷം കൊതുകുകൾ മുട്ടിയിടുന്ന സ്ഥലങ്ങൾ നശിപ്പിക്കുന്നതിനായി ദേശീയ ക്യാമ്പയ്​ൻ ഉൾപ്പെടെയുള്ള ശക്​തമായ പ്രതിരോധ നടപടികൾക്കും മന്ത്രാലയം തുടക്കമിട്ടിരിക്കുകയാണ്​. കീടനാശി പ്രയോഗം, കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കൽ, പൊതുജന അവബോധ ക്യാമ്പയ്​നുകൾ, പ്രാദേശിക അതോറിറ്റികളുമായി കൈകോർത്ത്​ ഫോഗിങ്​, ലാർവ നിയന്ത്രണ പരിപാടികൾ എന്നിവയും നടന്നുവരികയാണ്​. വെള്ളം കെട്ടിനിൽക്കുന്നത്​ ഒഴിവാക്കുന്നതിനാണ്​ പ്രധാന മുൻഗണന. വീടുകളിൽ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും​ മന്ത്രാലയം കൂട്ടിച്ചേർത്തു.

മുന്നറിയിപ്പുമായി അജ്​മാൻ നഗരസഭ

അജ്മാൻ: കൊതുകജന്യ രോഗങ്ങൾ പകരുന്നതിനെതിരെ ആരോഗ്യ മുൻകരുതൽ നിർദേശവുമായി അജ്മാൻ നഗരസഭ. വെള്ളം കെട്ടിനിൽക്കുന്നത്​ കൊതുക്​ മുട്ടയിട്ട്​ പെരുകാൻ കാരണമാകും. കൊതുക്​ തടയാൻ കീടനാശിനികൾ ഉപയോഗിക്കുക, നീളൻ കൈയുള്ള വസ്ത്രം ധരിക്കുക, വീടുകൾക്ക് ചുറ്റും കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളും​ അധികൃതർ മുന്നോട്ടുവെച്ചു​. രാവിലെയും വൈകുന്നേരവും താമസക്കാർ പുറത്തുള്ള ജോലികൾ ഒഴിവാക്കണം. കൊതുകുകടിയെത്തുടർന്ന് പനി, ചൊറിച്ചിൽ പോലുള്ള ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ഉടൻ വൈദ്യസഹായം തേടണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MosquitogulfnewsUAEMosquito breeding
News Summary - Waterlogging should be avoided to prevent mosquito breeding
Next Story