Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദുബൈയിലെ വിപുല ജലവിതരണ പദ്ധതി വർഷാവസാനം പൂർണമാവും
text_fieldsbookmark_border
ദുബൈ: നഗരത്തിലെ ജലവിതരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ദുബൈ വൈദ്യുതി ജല അതോറിറ്റി (ദീവ) നടപ്പാക്കുന്ന വിപുല പദ്ധതിയുടെ 109 കിലോമീറ്റർ പൂർത്തിയായി. 21 കോടി ദിർഹം ചെലവിട്ട് തയ്യാറാക്കുന്ന പദ്ധതിയിൽ 162 കിലോ മീറ്റർ നീളത്തിലാണ് ജലവിതരണ കുഴലുകൾ തയ്യാറാക്കുന്നത്. ദുബൈയുടെ വിവിധ ഭാഗങ്ങളിലായി 67.3ശതമാനം ജോലികളാണ ് കഴിഞ്ഞത്.
ഖവാനീജ് 2,ടെക്നോ പാർക്ക് തുടങ്ങി വിവിധ പ്രദേശങ്ങളിലെ ജലവിതരണം കാര്യക്ഷമമാക്കുകയാണ് മുഖ്യ ലക്ഷ്യം. നഗരത്തിൽ വർധിച്ചു വരുന്ന ആവശ്യം പരിഗണിച്ച് ജലവിതരണ ശൃംഖല കൂടുതൽ മികവുറ്റതാക്കാനും ജലമൊഴുക്ക് കൂടുതൽ ശക്തമാക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്ന് ദീവ സി.ഇ.ഒ സഇൗദ് മുഹമ്മദ് അൽ തയാർ പറഞ്ഞു. ഇൗ വർഷം അവസാനത്തോടെ പദ്ധതി പൂർത്തിയാക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story