വാട്ടർ ഫ്രണ്ട് മാർക്കറ്റിലും ഹോട്ട്പാക്ക് റീട്ടെയിൽ ഷോറൂം
text_fieldsദുബൈ: ഫുഡ് പാക്കേജിംഗ് രംഗത്തെ ലോകോത്തര ബ്രാൻഡായ ഹോട്ട് പാക്ക് ഗ്രൂപ്പിെൻറ പതിനാലാമത്തെ റീട്ടെയിൽ ഷോറൂം ദുബൈ ദേരയിലെ വാട്ടർ ഫ്രണ്ട് മാർക്കറ്റിൽ തുറന്നു. ബൂ ഉസൈബ ഇൻവെസ്റ്റ്മെൻറ് ഗ്രൂപ്പ് ചെയർമാൻ അദ്നാൻ ജാസിം ബൂ ഉസൈബ ഉദ്ഘാടനം നിർവഹിച്ചു. ദുബൈയിലെ ഏറ്റവും ആകർഷകമായ വ്യാപാരകേന്ദ്രമായി മാറുന്ന ദേര വാട്ടർ ഫ്രണ്ട് മാർക്കറ്റിൽ റീട്ടെയിൽ ഷോറൂം തുറക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഹോട്ട് പാക്ക് ഗ്രൂപ്പിെൻറ ഏറ്റവും വലിയ മാനുഫാക്ച്ചറിങ് യൂണിറ്റ് ദുബൈ നാഷണൽ ഇൻഡസ്ട്രീസ് പാർക്കിൽ ഈ വർഷം അവസാനത്തോടെ പ്രവർത്തനമാരംഭിക്കുമെന്നും ഹോട്ട് പാക്ക് ഗ്രൂപ്പ് എം.ഡി. അബ്ദുൽ ജബ്ബാർ .പി.ബി. പറഞ്ഞു. ഇത്തിഹാദ് റോഡ് ,ജുമൈറ ലാമർ മാൾ, എന്നിവിടങ്ങളിലേതിനു ശേഷം ദുൈബയിലെ നാലാമത്തെ ഷോറൂമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്.
വെള്ളിയാഴ്ച ഉൾപ്പെടെ മുഴുവൻ ദിവസവും രാവിലെ 7 മുതൽ രാത്രി 11 വരെ ഷോറൂം തുറന്നു പ്രവർത്തിക്കും. ഹോട്ട്പാക്ക് ഗ്രൂപ്പ് ജനറൽ മാനേജർ പി.ബി.സൈനുദ്ദീൻ, ടെക്നിക്കൽ ഡയറക്ടർ പി.ബി. അൻവർ, പർച്ചേസിംഗ് മാനേജർ മുജീബ്, കോർപ്പറേറ്റ് കൊമേഴ്സ്യൽ മാനേജർ ജിൻസൺ സ്റ്റീഫൻ, റീട്ടെയിൽ ഓപ്പറേഷൻ ഹെഡ് സാബു സൗമ്യൻ, ഡിസൈൻ ഡിപ്പാർട്മെൻറ് ഹെഡ് ദിൽഷാദ് ബിൻ റഷീദ് , നോർത്തേൺ റീജിയണൽ ഡയറക്ടർ അഷ്റഫ്, ഫ്ലോറ ഗ്രൂപ്പ് ചെയർമാൻ വി.എ. ഹസൻ എന്നിവർ സന്നിഹിതരായിരുന്നു.