Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവെള്ളവും വെളിച്ചവും...

വെള്ളവും വെളിച്ചവും സംരക്ഷിക്കുന്നതിൽ ദുബൈക്ക്​ നേട്ടം 

text_fields
bookmark_border
വെള്ളവും വെളിച്ചവും സംരക്ഷിക്കുന്നതിൽ ദുബൈക്ക്​ നേട്ടം 
cancel
camera_alt???? ????????? ??????? ?????? ????????????? ??????? ????? ???????? ??? ?????? ?? ??????? ?????? ???????????????????. ?????????? ?????? ????????? ?? ???? ?????
ദുബൈ: കഴിഞ്ഞ വർഷത്തെ ​ജല^വൈദ്യുതി ഉപയോഗത്തിൽ ദുബൈക്ക്​ നേട്ടം. വൈദ്യുതി ഉപയോഗത്തിൽ ഏഴും വെള്ളം ഉപയോഗത്തിൽ മൂന്നും ശതമാനമാണ്​ ദുബൈ മിച്ചം വരുത്തിയതെന്ന്​ ദുബൈ ഉൗർജകാര്യ സുപ്രിം കൗൺസിൽ ഇന്നലെ പുറത്തിറക്കിയ വാർഷിക റിപ്പോർട്ട്​ വ്യക്​തമാക്കുന്നു. 
കൗൺസിൽ ചെയർമാൻ ശൈഖ്​ അഹ്​മദ്​ ബിൻ സഇൗദ്​ ആൽ മക്​തുമി​​െൻറ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മലിന ജലവും ഭൂഗർഭ ജലവും ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള മാർഗങ്ങൾ സംബന്ധിച്ച്​ വിശദ ചർച്ചകൾ നടന്നു. 2.8 ടെറാവാട്ട്​ വൈദ്യുതിയും 370 കോടി ഗ്യാലൻ വെള്ളവുമാണ്​ ദുബൈ വർഷത്തിൽ മിച്ചം വെക്കുന്നത്​. 
ദുബൈയെ ഹരിത ഉൗർജത്തി​​െൻറയും സമ്പദ്​വ്യവസ്​ഥയുടെയും ലോക കേന്ദ്രമാക്കി മാറ്റുന്നതിന്​ 2030 ഒാടെ ജലവിനിയോഗം 30 ശതമാനം കണ്ട്​ കുറക്കാനാണ്​ ലക്ഷ്യമിടുന്നതെന്ന്​ ഉപാധ്യക്ഷൻ സഇൗദ്​ മുഹമ്മദ്​ അൽ തായർ വ്യക്​തമാക്കി. ഇവ യാഥാർഥ്യമാക്കുന്നതിന്​ ദ​ുബൈ നഗരസഭ ഹരിത കെട്ടിട കോഡ്​ തയ്യാറാക്കി വരികയാണ്​.   
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newswater electricity
News Summary - water electricity-uae-gulf news
Next Story