വാദി അൽ ഹെലോ റെസിഡന്റ്സ് മേഖലക്ക് ജലവും വൈദ്യുതിയും
text_fieldsഷാർജ: എമിറേറ്റിലെ വാദി അൽ ഹെലോ ഏരിയയുടെ മൂന്നാംഘട്ടമായ അൽ മുഹ്തദി റെസിഡൻഷ്യൽ കോംപ്ലക്സുകളിലേക്ക് വൈദ്യുതിയും ജലവും എത്തിക്കുന്നതിനായി 10 ലക്ഷം ദിർഹമിന്റെ പദ്ധതി പ്രഖ്യാപിച്ച് ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ, ആൻഡ് ഗ്യാസ് അതോറിറ്റി (സേവ).
11 കെ.വി ഇലക്ട്രിസിറ്റി വിതരണ സ്റ്റേഷൻ, അഞ്ച് ഇലക്ട്രിക് വിതരണ ബോക്സുകൾ, ഒരു കിലോമീറ്റർ നീളത്തിൽ മീഡിയം വോൾട്ടേജ് കാബിളുകൾ സ്ഥാപിക്കൽ, 1920 മീറ്റർ നീളത്തിൽ ലോ വോൾട്ടേജ് കാബിളുകൾ സ്ഥാപിക്കൽ എന്നിവ പദ്ധതിയിൽ ഉൾപ്പെടും. ഒരു മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ. അൽ മുഹ്തദി മേഖലയിൽ വൈദ്യുതി വിതരണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ശക്തി വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സേവ ഖോർഫക്കാൻ ഡയറക്ടർ എൻജിനീയർ യൂസുഫ് അൽ ഹമാദി പറഞ്ഞു.
അതോടൊപ്പം താമസക്കാരുടെയും ഭാവിയിലെ വിവിധ പദ്ധതികളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിന് സുസ്ഥിരമായ വൈദ്യുതി സേവനങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യും. ഏറ്റവും മാനദണ്ഡങ്ങൾ പാലിച്ചിട്ടുള്ള ഉപകരണങ്ങളാണ് ജല, വൈദ്യുതി വിതരണത്തിന് ഉപയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

