Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാർജ എക്‌സ്‌പോ സെന്‍ററിൽ ‘വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോ’

text_fields
bookmark_border
ഷാർജ എക്‌സ്‌പോ സെന്‍ററിൽ ‘വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോ’
cancel

ഷാർജ: ഷാർജ എക്‌സ്‌പോ സെന്‍ററിൽ നടക്കുന്ന 58-ാമത് ‘വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോ’ ഷാർജ ഡെപ്യൂട്ടി റൂളർ ശൈഖ് അബ്ദുല്ല ബിൻ സലിം ബിൻ സുൽത്താൻ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (എസ്.സി.സി.ഐ) പിന്തുണയോടെ സംഘടിപ്പിക്കുന്ന ഈ പ്രദർശനം ഒക്ടോബർ നാലുവരെ നീണ്ടുനിൽക്കും. യു.എ.ഇയിലെയും മേഖലയിലെയും ഏറ്റവും വലിയ ജ്വല്ലറി ട്രേഡ് പ്രദർശനങ്ങളിലൊന്നാണിത്.

30,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ ഒരുക്കിയ മേളയിൽ 19 രാജ്യങ്ങളിൽ നിന്നുള്ള അഞ്ഞൂറിലധികം പ്രദർശകർ പങ്കെടുക്കുന്നുണ്ട്. വാച്ചുകൾ, സ്വർണം, അപൂർവ രത്നങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ പ്രമുഖ അന്താരാഷ്ട്ര കമ്പനികളും ബ്രാൻഡുകളുമാണ് ഇവിടെ തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നത്. ഹോങ്കോങ്, ഇന്ത്യ, ഇറ്റലി, സിംഗപ്പൂർ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളുടെ പ്രത്യേക അന്താരാഷ്ട്ര പവലിയനുകളും മേളയിലുണ്ട്.

ഉദ്ഘാടനത്തിന് ശേഷം ഷാർജ ഡെപ്യൂട്ടി റൂളർ എക്സിബിഷൻ ഹാളുകൾ സന്ദർശിച്ചു. യു.എ.ഇയിലെ വനിതാ ഡിസൈനർമാർ നിർമിച്ച ആഭരണങ്ങൾ പ്രദർശിപ്പിക്കുന്ന ‘ഇമാറാത്തി ഗോൾഡ്സ്മിത്ത്സ്’ സ്റ്റാളും അദ്ദേഹം സന്ദർശിച്ചു. ഷാർജ ചേംബർ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ്, എക്‌സ്‌പോ സെന്‍റർ സി.ഇ.ഒ സെയ്ഫ് മുഹമ്മദ് അൽ മിദ്ഫ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. വ്യാപാരികൾക്കും സന്ദർശകർക്കും മേഖലയിലെ പുതിയ മാറ്റങ്ങളും ഡിസൈനുകളും നേരിട്ട് മനസ്സിലാക്കാനും പുതിയ ബിസിനസ് അവസരങ്ങൾ കണ്ടെത്താനുമുള്ള വേദിയാണ് എക്സിബിഷൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Watch and Jewelry Middle East Show at Sharjah Expo Center
Next Story