മുഹമ്മദ് അൽ മർറിക്ക് വതനി അൽ ഇമാറാത്ത് അവാർഡ്
text_fieldsശൈഖ് ഹാഷർ ബിൻ മക്തൂം ബിൻ ജുമാ ആൽ മക്തൂമിൽ നിന്ന് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്
അഹ്മദ് അൽ മർറി അംഗീകാരം ഏറ്റുവാങ്ങുന്നു
ദുബൈ: എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ആഭിമുഖ്യത്തിലുള്ള 2024ലെ മാനുഷിക പ്രവർത്തനത്തിനുള്ള വതനി അൽ ഇമാറാത്ത് അവാർഡ് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിക്ക് സമ്മാനിച്ചു. ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടർ ജനറലായ അൽ മർ റിക്ക് ‘അസാധാരണമായ കാൽപ്പാട്’ എന്ന വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്.
ശൈഖ് ഹാഷർ ബിൻ മക്തൂം ബിൻ ജുമാ ആൽ മക്തൂമിന്റെ സാന്നിധ്യത്തിലായിരുന്നു ആദരിക്കൽ ചടങ്ങ്. 2024ലെ സായിദ് മാനുഷിക പ്രവൃത്തി ദിനം 11ാമത് സെഷനോടനുബന്ധിച്ച് വതനി അൽ ഇമാറാത്ത് ഫൗണ്ടേഷൻ നൽകുന്ന പുരസ്കാരം ദേശീയ അഭിമാനം, സാംസ്കാരിക പൈതൃകം, മാനുഷിക ധാർമികത എന്നിവയിൽ വേരൂന്നിയ ഒരു സംസ്കാരം വളർത്തിയെടുക്കുന്നതിനുള്ള ശ്രമങ്ങളെയാണ് ആദരിച്ചത്. അവാർഡ് ലഭിച്ചതിൽ നന്ദി പറഞ്ഞ അൽ മർറി രാജ്യത്തിന്റെ സ്വത്വം രൂപപ്പെടുത്തുന്നതിൽ ഇമാറാത്തി മൂല്യങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ദുബൈയിലെ വിനോദസഞ്ചാരം, താമസം, നിക്ഷേപം എന്നീ മേഖലകളിൽ ഒരു ഉന്നത ഉദ്യോഗസ്ഥൻ എന്ന നിലയ്ക്ക് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി നൽകിയ സംഭാവനകൾ ഏറെ ശ്രദ്ധേയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

