അബൂദബിയില്‍ അത്യാധുനിക മാലിന്യ പുനരുപയോഗ കേന്ദ്രം വരുന്നു
text_fieldsഅബൂദബി: ഖരമാലിന്യ സംസ്‌കരണ രംഗത്ത് വലിയ ചുവടുവയ്പ്പുമായി അബൂദബിയിലെ പ്രമുഖ പരിസ്ഥിതി സേവന കമ്പനിയായ തദ്വീര്‍ ഗ്രൂപ്പ്. എമിറേറ്റിലെ ആദ്യ അത്യാധുനിക മാലിന്യ പുനരുപയോഗ കേന്ദ്രത്തിന്റെ നിര്‍മാണത്തിനും പ്രവര്‍ത്തനത്തിനുമായി ആഗോള പരിസ്ഥിതി സൊല്യൂഷന്‍സ് കമ്പനിയായ ഉര്‍ബേസറുമായി തദ്വീര്‍ ഗ്രൂപ്പ് കരാര്‍ ഒപ്പുവച്ചു.
2031ഓടെ അബൂദബിയിലെ മാലിന്യങ്ങളുടെ 80 ശതമാനവും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളില്‍ എത്തുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. പ്രതിവര്‍ഷം നാല് ലക്ഷം ടണ്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ശേഷിയുള്ളതാണ് അത്യാധുനിക പ്ലാന്റ്. ഇതില്‍ രണ്ട് ലക്ഷം ടണ്‍ നഗരസഭാ ഖരമാലിന്യങ്ങളും, രണ്ട് ലക്ഷം ടണ്‍ വാണിജ്യ-വ്യവസായ മേഖലകളില്‍ നിന്നുള്ള മാലിന്യങ്ങളും ആയിരിക്കും. 2028ഓടെ പ്ലാന്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകും. മാലിന്യങ്ങളെ വിഭവങ്ങളാക്കി മാറ്റുന്നതിലൂടെ യു.എ.ഇയുടെ ഹരിത സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ പദ്ധതിയിലൂടെ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

