ഇന്ത്യ എെൻറ ഭാഗമാണ് –വസീം അക്രം
text_fieldsഷാർജ: ഇത്ര ആവേശത്തോടെ ക്രിക്കറ്റ് പ്രേമികൾ ഇതിനു മുൻപ് ഒത്തുകൂടിയത് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യ-പാക് കളികൾ കാണാനായിരിക്കണം. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ ഏറ്റവുമധികം ആളുകൾ പെങ്കടുത്ത സെഷനുകളിലൊന്നിൽ തടിച്ചുകൂടിയവരോടായി ക്രിക്കറ്റ് ഇതിഹാസം വസീം അക്രം മനസു തുറന്നു- രാഷ്ട്രീയം അതിെൻറ വഴിക്കു പോകും. പക്ഷെ ഇന്ത്യയെ മാറ്റി നിർത്തി എനിക്ക് എന്നെക്കുറിച്ച് ചിന്തിക്കാനോ പറയാനോ കഴിയില്ല. ആ സംസ്കാരം, ഭക്ഷണം, സുഹൃത്തുക്കൾ...എല്ലാം മിസ് ചെയ്യുന്നു^ഇന്ത്യ സന്ദർശിക്കണമെന്ന് ഏറെ ആഗ്രഹിക്കാറുണ്ട്.
നിരവധി ഇന്ത്യൻ ബൗളർമാരെ പരിശീലിപ്പിച്ചിട്ടുണ്ട്. അവരെല്ലാമായി വളരെ നല്ല ബന്ധത്തിലുമാണിപ്പോഴുമെന്ന് പറയുേമ്പാൾ ഹാളിലെ കരഘോഷം വീണ്ടുമൊരു ക്രിക്കറ്റ് സ്റ്റേഡിയം ഒാർമിപ്പിച്ചു. ഞാനൊരു കായിക താരമാണ്,ആരെങ്കിലും എന്നോട് ബൗളിങിലെ വിദ്യകൾ ചോദിച്ചാൽ അവരോട് ഏതു നാട്ടുകാരാണ് എന്ന് തിരക്കാൻ നിൽക്കാതെയാണ് ഉപദേശങ്ങൾ നൽകുക. 30ാം വയസു മുതൽ പ്രമേഹ ബാധിതനായ അക്രം പാകകിസ്താനിലും ലോകത്തെമ്പാടും ഇൗ രോഗാവസ്ഥക്കെതിരെ ബോധവത്കരണം ആവശ്യമാണെന്നും കൂട്ടിച്ചേർത്തു. അടുത്ത പുസ്തകത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നുവെന്നു പറഞ്ഞ അദ്ദേഹം മിഠായിക്കടയിൽ നിൽക്കുന്ന ബാലനെപ്പോലെ പുസ്തകമേള ആസ്വദിച്ചെന്നാണ് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
