വിശാലമായ മാളുകളും വികസന പദ്ധതികളുമായി യൂനിയൻ കോപ്പ്
text_fieldsദുബൈ: റീെട്ടയിൽ രംഗത്തെ പ്രബലരായ യൂനിയൻ കോപ്പ് അൽ വർഖ സിറ്റി മാൾ ഉൾപ്പെടെ വിപുലമായ വികസന പദ്ധതികളുമായി മുന്നോട്ട്.
ഇത്തിഹാദ് മാൾ, അൽ ബർഷ മാൾ എന്നിവ പോലെ ഒരു പ്രദേശത്തെ ജനങ്ങൾക്ക് ആകമാനം പ്രയോജനം ലഭിക്കുന്ന അൽ വർഖ സിറ്റി മാളിെൻറ പണി പൂർത്തിയായി വരികയാണ്. അൽ വർഖ മൂന്നിൽ 6.75 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് 2570 ലക്ഷം ദിർഹം ചെലവിട്ട് അൽ വർഖ സിറ്റി മാൾ ഒരുക്കുന്നതെന്ന് യൂനിയൻ കോപ്പ് സി.ഇ.ഒ ഖാലിദ് ഹുമൈദ് ബിൻ ദിബാൻ അൽ ഫലാസി വ്യക്തമാക്കി. 2020 മാർച്ചിൽ മാൾ പൂർത്തിയാവും. 11.5ലക്ഷം ചതുരശ്രയടി വലിപ്പമുള്ള യൂനിയൻ കോപ്പ് ഹൈപ്പർമാർക്കറ്റ്, ബാങ്കുകൾ, എക്സ്ചേഞ്ച് സ്ഥാപനങ്ങളും എ.ടി.എമ്മും, സർണ്ണ^വജ്രാഭരണ ഷോപ്പുകൾ, ഫാർമസികൾ, ക്ലിനിക്കുകൾ, മൊബൈൽ ഫോൺ, സുഗന്ധ ദ്രവ^സൗന്ദര്യവർധക സ്ഥാപനങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന സമ്പൂർണ സാമൂഹിക വാണിജ്യ കേന്ദ്രമായിരിക്കും പുതിയ മാൾ. രണ്ട് അണ്ടർഗ്രൗണ്ട് പാർക്കിങ് കേന്ദ്രങ്ങളും ഇതിലുണ്ടാവും.
ഹസ്സ സ്ട്രീറ്റിൽ 800 ലക്ഷം ദിർഹമിെൻറ വ്യാപാരകേന്ദ്രം, മോേട്ടാർ സിറ്റിയിൽ വ്യാപാര^താമസ കേന്ദ്രം, ജുമേറ ഒന്നിൽ അൽ വാസൽ റോഡ് കേന്ദ്രീകരിച്ച് വാണിജ്യകേന്ദ്രം, അടുത്ത ഫെബ്രുവരിയിൽ പൂർത്തിയാവുന്ന 650 ലക്ഷത്തിെൻറ വെയർ ഹൗസ്, ഖവാനീജ് ഒന്നിൽ അൽ ഖവാനീജ് കൊമേഴ്ഷ്യൽ സെൻറർ, ജുമേറ മൂന്നിൽ ജുമേറ കൊമേഴ്ഷ്യൽ സെൻറർ, നാദൽഹമ്മർ ഗാർഡൻസ് ബിൽഡിങ്, നാദൽഷീബ ഹൈപ്പർമാർക്കറ്റ്, നാദൽ ഷീബ ആൾ സൂപ്പർ മാർക്കറ്റ് പ്രോജക്ട്, പാം ജുമേറിയിലെ കോപ്പ് പ്രോജക്ട്, അൽഖൂസിൽ വ്യാപാര വാണിജ്യ കേന്ദ്രം എന്നിവയാണ് നിലവിൽ പൂർത്തിയായി വരുന്ന മറ്റു പദ്ധതികൾ. പുറമെ ഏഴ് പ്രധാന പ്രോജക്ടുകൾ പരിഗണനയിലുമുണ്ട്. ലോക നിലവാരമുള്ള ഷോപ്പിങ് അനുഭവം ഉറപ്പാക്കുവാൻ യൂനിയൻ കോപ്പ് നടത്തുന്ന മുന്നേറ്റങ്ങളുടെ ഭാഗമായാണ് ഇൗ വികസന പദ്ധതികളെന്ന് യൂനിയൻ കോപ്പ് സി.ഇ.ഒ കൂട്ടിച്ചേർത്തൂ.
ബുഹലീബ കോൺട്രാക്ടിങ് ചെയർമാൻ അബ്ദുല്ല ബുഹലീബ, യൂനിയൻ കോപ്പ് പ്രോപ്പർട്ടീസ്^പ്രോജക്ട് ഡിവിഷൻ ഡയറക്ടർ മദിയ അൽ മറി, ഹാപ്പിനസ്^മാർക്കറ്റിങ് വിഭാഗം മാനേജർ ഇമാദ് റഷീദ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
