Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവേർപിരിയുന്ന...

വേർപിരിയുന്ന ദമ്പതികൾക്ക് മുന്നറിയിപ്പ്:കുട്ടികളെ തെറ്റിദ്ധരിപ്പിക്കരുത്; ജയിലിലാകും

text_fields
bookmark_border
court order stay
cancel

ദുബൈ: ദാമ്പത്യ പ്രശ്നങ്ങൾ മൂലം വേർപിരിയുന്ന ദമ്പതികൾക്ക്​ മുന്നറിയിപ്പുമായി ദുബൈ പബ്ലിക്​ പ്രോസിക്യൂഷൻ. കേസ്​ ജയിക്കുന്നതിനോ കുട്ടികളെ വിട്ടുകിട്ടുന്നതിനോ അവരെ തെറ്റിദ്ധരിപ്പിക്കുന്നത്​ തടവ്​ ശിക്ഷയോ പിഴയോ ലഭിക്കാവുന്ന കുറ്റമാണെന്ന് ചീഫ്​​ പബ്ലിക്​ പ്രോസിക്യൂട്ടറും എമിറേറ്റ്​സ്​ ഫാമിലി ആൻഡ്​ ജുവനൈൽ പ്രോസിക്യൂഷൻ മേഥാവിയുമായ മുഹമ്മദ് അലി റുസ്തം പറഞ്ഞു. ​

പങ്കാളിയെ കുറ്റപ്പെടുത്തുന്ന രീതിയിൽ മക്കളെ തെറ്റിദ്ധരിപ്പിക്കുന്നത്​ കോടതിയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്​. അടുത്തിടെ ഇത്തരം സംഭവമുണ്ടായിരുന്നു. കുട്ടി സാമൂഹിക പ്രവർത്ത​കരോട്​ സത്യം തുറന്നു പറഞ്ഞപ്പോഴാണ്​ വിവരം അറിയുന്നത്​. കുട്ടികളുമായി ഇടപഴകാൻ ​ഒരുക്കിയിരിക്കുന്ന മീറ്റിങ്​ റൂമിലെത്തിച്ച്​ ചോദിച്ചപ്പോഴാണ്​ സത്യം പുറത്തുവന്നത്​. സമ്മർദമില്ലാതെ സംസാരിക്കാൻ കഴിഞ്ഞതോടെ സത്യങ്ങൾ പുറത്തുവന്നു. ദാമ്പത്യ തർക്കത്തിൽ കുട്ടിയെ ആയുധമായി ഉപയോഗിക്കുന്നത് തെറ്റാണ്​.

കള്ളം പറയാനും ഏത്​ മാർഗവും ഉപയോഗിച്ച്​ ആവശ്യമുള്ളത്​ നേടാനും കുട്ടികളെ പഠിപ്പിക്കുന്നതിന്​ തുല്യമാണിത്​. ഇത്​ കുട്ടികളുടെ സ്വഭവത്തെ ദുഷിപ്പിക്കുന്നു. ഇത്തരം കേസുകളിൽ പ്രോസിക്യൂട്ടർമാർക്ക് കമ്മ്യൂണിറ്റി ഡെവലപ്‌മെന്‍റ്​ അതോറിറ്റിയുടെ സഹായം തേടാം. നൽകുന്ന വിവരങ്ങൾ ശരിയാണോ എന്ന്​ പരിശോധിക്കാൻ കുട്ടികളുടെ വീടുകൾ സന്ദർശിക്കാമെന്നും അദ്ദേഹം പറഞ്ഞു. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നത്​ പിഴയോ മൂന്ന്​ വർഷം വരെ തടവ്​ ശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChildrenCouplesDivorcing
News Summary - Warning to Divorcing Couples: Don't Mislead Children; Will be jaild
Next Story