അപകടവും മോശം കാലാവസ്ഥയും അറിയിക്കാൻ മുന്നറിയിപ്പ് ലൈറ്റ്
text_fieldsഅബൂദബിയിലെ റോഡരികിൽ സ്ഥാപിച്ച മുന്നറിയിപ്പ് ലൈറ്റുകൾ
അബൂദബി: അബൂദബിയിലെ ഹൈവേകളിൽ പുതിയ അപകട മുന്നറിയിപ്പ് സംവിധാനം നിലവിൽ വന്നു. വാഹനാപകടം, മോശം കാലാവസ്ഥ എന്നിവ സംബന്ധിച്ച് ഫ്ലാഷ് ലൈറ്റുകൾ വഴി മുന്നറിയിപ്പ് നൽകുന്നതാണ് പുതിയ സംവിധാനം. ഇതിനായി റോഡിന് ഇരുവശങ്ങളിലും നാല് നിറമുള്ള ഫ്ലാഷ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് എന്താണെന്ന അന്വേഷണത്തിലായിരുന്നു ഇതുവരെ പലരും.
മുന്നോട്ടുള്ള വഴിയിലെ വാഹനാപകടം, മോശം കാലാവസ്ഥ എന്നിവ സംബന്ധിച്ച് മുന്നറിയിപ്പായാണ് ഈ ഫ്ലാഷ് ലൈറ്റുകൾ തെളിയുക. വാഹനാപകടം നടന്നിട്ടുണ്ടെങ്കിൽ ചുവപ്പ്, നീല ഫ്ലാഷുകൾ മിന്നിക്കൊണ്ടിരിക്കും. പൊടിക്കാറ്റ്, മഴ, മൂടൽമഞ്ഞ് തുടങ്ങിയ സാഹചര്യങ്ങൾക്ക് മഞ്ഞ ഫ്ലാഷാണ് മിന്നുക. ഇതിനനുസരിച്ച് ഡ്രൈവർമാർ വാഹനം ശ്രദ്ധയോടെ മുന്നോട്ടു കൊണ്ടുപോകണം. സൗരോർജവും ബാറ്ററിയും ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഓരോ 200 മീറ്റർ അകലെ നിന്നും കാണാൻ കഴിയുന്ന വിധമാണ് ഈ ഫ്ലാഷ് ലൈറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായാണ് അബൂദബി പൊലീസ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് റഡാറിനു സമാനമായ ഈ ഉപകരണം സ്ഥാപിച്ചിരിക്കുന്നത്. ഫ്രഞ്ച് സാങ്കേതികവിദ്യാ കമ്പനിയായ ഐ.ഡി.ഇ.എം.ഐ.എ, യു.എ.ഇ ആസ്ഥാനമായ അലയന്‍സ് ട്രാഫിക് സിസ്റ്റംസ് എന്നിവയുമായി യോജിച്ചാണ് അബൂദബി പൊലീസ് റഡാര്‍ സേവനം ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

