വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്; മഴക്കാലത്ത് ജാഗ്രത പാലിക്കണം
text_fieldsഅബൂദബി: രാജ്യത്ത് മഴക്കാലത്ത് വാഹനമോടിക്കുന്നവര്‍ക്കായി സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി യു.എ.ഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്‍.സി.എം). മഴയുള്ള സമയങ്ങളില്‍ ഡ്രൈവര്‍മാര്‍ അതീവ ജാഗ്രത പാലിക്കണം. സുരക്ഷിതമായ ഡ്രൈവിങ് ശീലങ്ങള്‍ പിന്തുടരണമെന്നും ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഞായറാഴ്ച പുറത്തിറക്കിയ മുന്നറിയിപ്പിലാണ് മഴക്കാലത്ത് വാഹനം ഉപയോഗിക്കുമ്പോള്‍ മോട്ടോര്‍ വാഹനയാത്രക്കാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള മുന്‍കരുതലുകൾ എന്‍.സി.എം വിശദീകരിച്ചത്.
ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവര്‍മാര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. മഴയുള്ളപ്പോള്‍, പ്രത്യേകിച്ച് കാഴ്ചാ പരിധി കുറയുമ്പോള്‍ വാഹനങ്ങളുടെ പ്രധാന ഹെഡ്ലൈറ്റുകള്‍ ഓണ്‍ ചെയ്തുവെന്ന് ഉറപ്പാക്കാനും വാഹനയാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങളിലൂടെയും ഔദ്യോഗിക ചാനലുകളിലൂടെയും നൽകുന്ന അറിയിപ്പുകൾ നിരന്തരം നിരീക്ഷിക്കണമെന്നും എന്‍.സി.എം അഭ്യർഥിച്ചു.
കാലാവസ്ഥാ പ്രവചനങ്ങളും റിപ്പോര്‍ട്ടുകളും ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് നേരിട്ട് മനസ്സിലാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും കേന്ദ്രം വ്യക്തമാക്കി. അസ്ഥിരമായ കാലാവസ്ഥാ സാഹചര്യങ്ങളില്‍ റോഡ് സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനും മഴയുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിനുമുള്ള എന്‍.സി.എമ്മിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ മുന്നറിയിപ്പ്.

