Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാജ ഹൗസിങ്​ സേവന അക്കൗണ്ടുകള്‍ക്കെതിരെ മുന്നറിയിപ്പ്

text_fields
bookmark_border
ഇടത്തട്ടുകാരെയും ഔദ്യോഗികമല്ലാത്ത വെബ്സൈറ്റുകളെയും ആശ്രയിക്കരുത്
വ്യാജ ഹൗസിങ്​ സേവന അക്കൗണ്ടുകള്‍ക്കെതിരെ മുന്നറിയിപ്പ്
cancel

അബൂദബി: ഹൗസിങ്​ അപേക്ഷകള്‍ നല്‍കാനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും സഹായിക്കുമെന്ന് അവകാശപ്പെടുന്ന വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും വെബ്സൈറ്റുകള്‍ക്കുമെതിരെ അബൂദബി ഹൗസിങ്​ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഔദ്യോഗിക 'ഇസ്‌കാന്‍ അബൂദബി' ആപ്പ് വഴി മാത്രമേ ഹൗസിങ്​ ആനുകൂല്യങ്ങള്‍ നേടാന്‍ സാധിക്കൂ എന്ന് അതോറിറ്റി വ്യക്തമാക്കി.

അപേക്ഷകര്‍ നേരിട്ട് തന്നെ വേണം അപേക്ഷകള്‍ സമര്‍പ്പിക്കാന്‍. ഹൗസിങ്​ സേവനങ്ങള്‍ക്കായി ഒരുവിധ ഇടത്തട്ടുകാരുടെയും ആവശ്യമില്ലെന്നും ഔദ്യോഗിക ഡിജിറ്റല്‍ ചാനലുകള്‍ വഴി മാത്രം അതോറിറ്റിയുമായി ബന്ധപ്പെടണമെന്നും നിര്‍ദ്ദേശമുണ്ട്. വ്യക്തിവിവരങ്ങളോ രേഖകളോ മറ്റ് സെന്‍സിറ്റീവ് വിവരങ്ങളോ ഔദ്യോഗികമല്ലാത്ത അക്കൗണ്ടുകള്‍ക്ക് നല്‍കാതെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ഓർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Warning against fake housing service accounts
Next Story