Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക്യൂ.ആർ കോഡ്​...

ക്യൂ.ആർ കോഡ്​ തട്ടിപ്പിൽ മുന്നറിയിപ്പ്​

text_fields
bookmark_border
ക്യൂ.ആർ കോഡ്​ തട്ടിപ്പിൽ മുന്നറിയിപ്പ്​
cancel

ദുബൈ: ഇമെയിൽ വഴി അയയ്ക്കുന്ന വ്യാജ ക്യു.ആർ കോഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പ് ശ്രമങ്ങൾ വർധിക്കുന്നതായി ദുബൈ ഇലക്ട്രോണിക് സെക്യൂരിറ്റി സെന്‍റർ (ഡി.ഇ.എസ്‌.സി) മുന്നറിയിപ്പ് നൽകി. അടിയന്തര വിവരങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്താണ്​ വ്യാജ ക്യു.ആർ കോഡുകൾ സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിക്കുന്നത്​. വ്യക്​തിവിവരങ്ങൾ, സാമ്പത്തിക ഡാറ്റകൾ എന്നിവ മോഷ്ടിക്കാൻ രൂപകൽപന ചെയ്തിരിക്കുന്ന വെബ്​സൈറ്റുകളിലേക്കോ മാൽവയറസ്​ ഇൻസ്റ്റാൾ ചെയ്യുന്നതിലേക്കോ ആണ്​ ഇത്തരം ക്യു.ആർ കോഡുകൾ സ്കാൻ ചെയ്താൽ നയിക്കപ്പെടുകയെന്ന്​ ഡി.ഇ.എസ്​.സി വ്യക്​തമാക്കി.

ക്യു.ആർ കോഡുകൾ സ്കാൻ ചെയ്യുന്നതിന്​ മുമ്പായി ഇ-മെയിലുകളുടെ ഉറവിടം കൃത്യമായി പരിശോധിക്കണം. കൂടാതെ സംശയകരമായ മെസേജുകളോട്​ പ്രതികരിക്കരുത്​. വിശ്വസനീയമല്ലാത്ത ലിങ്കുകളിൽ വ്യക്​തി വിവരങ്ങൾ നൽകുന്നതിൽ നിന്ന്​ വിട്ടു നിൽക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. സംശയകരമായ വെബ്​സൈറ്റുകളെ കുറിച്ച്​ യഥാസമയം മുന്നറിയിപ്പു നൽകാനും വെബ്​സൈറ്റ്​ ലിങ്കുകൾ തുറക്കുന്നതിന്​ മുമ്പ്​ സ്കാൻ ചെയ്യാൻ ഉപഭോക്​താക്കളെ സഹായിക്കുന്നതിനുമായി ഡി.ഇ.എസ്​.സി വികസിപ്പിച്ച ‘ആർസാം’ ആപ്ലിക്കേഷൻ ഉപയോഗിക്കേണ്ടതിന്‍റെ പ്രാധാന്യവും അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsFraud CaseQR CodeUAE
News Summary - Warning about QR code fraud
Next Story