വാം വിന്റർ കാമ്പയിൻ: 11 മില്യൺ ഡോളർ പിരിച്ചെടുത്ത് യൂട്യൂബർ
text_fieldsയൂടൂബ് സ്റ്റാർ അബൂഫലാഹ്(മധ്യത്തിൽ ഇരിക്കുന്നത്) നേട്ടത്തിൽ സന്തോഷം പ്രകടിപ്പിക്കുന്നു
ദുബൈ: യൂട്യൂബ് സ്റ്റാർ അബൂഫലാഹ് ജനുവരി ഏഴുമുതൽ ദുബൈയിൽ വലിയ ഒരു ഉദ്യമത്തിലായിരുന്നു. ലോകത്താകമാനമുള്ള അഭയാർഥികൾക്കും മറ്റുള്ളവർക്കും തണുപ്പ് കാലത്ത് സഹായമെത്തിക്കുന്നതിനായി 10 മില്യൻ ഡോളർ പിരിച്ചെടുക്കുകയായിരുന്നു ഇദ്ദേഹത്തിെൻറ ലക്ഷ്യം. ദുബൈ ഡൗൺടൗണിലെ ഗ്ലാസ്ബോക്സിൽ താമസിച്ച് തൽസമയം യൂടൂബ് ചാനലിലൂടെ രണ്ടരക്കോടിയോളം വരുന്ന സസ്ക്രൈബേഴ്സിനോട് സംവദിച്ചാണ് കഴിഞ്ഞ ദിവസം ഈ നേട്ടം കൈവരിച്ചത്. യു.എ.ഇയുടെ വാം വിന്റർ കാമ്പയിനിെൻറ ഭാഗമായാണ് യൂടൂബ് സെലിബ്രിറ്റിയായ അബൂഫലാഹ് ഈ ധനശേഖരണം നടത്തിയത്. ഹസൻ സുലൈമാൻ എന്ന അബൂഫലാഹ് ചെവ്വാഴ്ച രാത്രിയോടെയാണ് തെൻറ ലക്ഷ്യത്തിലെത്തിയത്. ശൈഖ് സായിദിെൻറ നാട്ടിൽ അസാധ്യമായതായി ഒന്നുമില്ലെന്ന് നമുക്ക് പഠിക്കാൻ ഈ ഉദ്യമത്തിലൂടെ സാധിച്ചതായി അദ്ദേഹം ലക്ഷ്യം നേടിയ ശേഷം പ്രതികരിച്ചു. 10 മില്യൺ ഡോളർ ലക്ഷ്യത്തിലെത്തുന്നത് വരെ ഗ്ലാസ് ബോക്സിൽ നിന്ന് പറുത്തിറങ്ങില്ലെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി 1,55,000ത്തോളം പേരാണ് സഹായമെത്തിച്ചത്. സമാഹരിച്ച പണം ലെബനാൻ, ഇറാഖ്, ജോർഡൻ എന്നിവിടങ്ങളിലെ അഭയാർത്ഥി കുടുംബങ്ങൾക്കും ഈജിപ്തിലും സിറിയയിലും താമസിക്കുന്ന പാവപ്പെട്ടവർക്കും മെത്തകൾ, ഭക്ഷണം, പുതപ്പുകൾ, വസ്ത്രങ്ങൾ എന്നിവ ലഭ്യമാക്കാനാണ് ചിലവഴിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

