Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാം ​ന്യൂ​സ്​...

വാം ​ന്യൂ​സ്​ സ​ർ​വീ​സ്​ ഹി​ന്ദി ഉ​ൾ​പ്പെ​ടെ അ​ഞ്ച്​ ഭാ​ഷ​ക​ളി​ൽ കൂ​ടി

text_fields
bookmark_border
വാം ​ന്യൂ​സ്​ സ​ർ​വീ​സ്​ ഹി​ന്ദി ഉ​ൾ​പ്പെ​ടെ അ​ഞ്ച്​ ഭാ​ഷ​ക​ളി​ൽ കൂ​ടി
cancel
camera_alt??? ???????? ?????????????????? ????? ?????????????? ?????????????????????????????? ???????????????? ?????????? ?????????????????????

അ​ബൂ​ദ​ബി: യു.​​എ.​​ഇ​​യു​​ടെ ഒൗ​​ദ്യോ​​ഗി​​ക വാ​​ർ​​ത്ത ഏ​​ജ​​ൻ​​സി​​യാ​​യ വാം ​​ഹി​​ന്ദി ഉ​​ൾ​​പ്പെ​​ടെ അ​​ഞ്ച്​ ഭാ​​ഷ​​ക​​ളി​​ലേ​​ക്ക്​ കൂ​​ടി സേ​​വ​​നം വ്യാ​​പി​​പ്പി​​ച്ചു. ഹി​​ന്ദി​​ക്ക്​ പു​​റ​​മെ പേ​​ർ​​ഷ്യ​​ൻ, ട​​ർ​​ക്കി​​ഷ്, ജ​​ർ​​മ​​ൻ, ഇ​​റ്റാ​​ലി​​യ​​ൻ ഭാ​​ഷ​​ക​​ളാ​​ണ്​ പു​​തു​​താ​​യി ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​തെ​​ന്ന്​ അ​​ധി​​കൃ​​ത​​ർ വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു. ഭാ​​വി​​യി​​ൽ മ​​ല​​യാ​​ള ഭാ​​ഷ​​യി​​ലും സേ​​വ​​നം ല​​ഭ്യ​​മാ​​ക്കു​​ന്ന​​ത്​ പ​​രി​​ഗ​​ണി​​ക്കു​​മെ​​ന്നും അ​​വ​​ർ പ​​റ​​ഞ്ഞു. അ​​ഞ്ച്​ ഭാ​​ഷ​​ക​​ളി​​ലേ​​ക്ക്​ കൂ​​ടി പ്ര​​വ​​ർ​​ത്ത​​നം വ്യാ​​പി​​പ്പി​​ച്ച​​​തോ​​ടെ 142 രാ​​ജ്യ​​ങ്ങ​​ളി​​ലാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന 13 ഭാ​​ഷ​​ക​​ളി​​ൽ ഏ​​ജ​​ൻ​​സി​​യു​​ടെ വാ​​ർ​​ത്ത​​ക​​ൾ ല​​ഭി​​ക്കും. ഉ​​ർ​​ദു, ചൈ​​നീ​​സ്, ഫ്ര​​ഞ്ച്, സ്​​​പാ​​നി​​ഷ്, റ​​ഷ്യ​​ൻ, പോ​​ർ​​ച്ചു​​ഗീ​​സ്​ ഭാ​​ഷ​​ക​​ളി​​ൽ നേ​​ര​​ത്തെ ത​​ന്നെ വാം ​​സേ​​വ​​നം ല​​ഭ്യ​​മാ​​ണ്.


യു.​​എ.​​ഇ​​യു​​ടെ സാം​​സ്​​​കാ​​രി​​ക മേ​​ഖ​​ല ശ​​ക്​​​ത​​മാ​​ക്കു​​ക, രാ​​ജ്യ​​ത്തി​െ​​ൻ​​റ മി​​ക​​ച്ച പ്ര​​തി​​ച്​ഛാ​​യ ലോ​​ക​​ത്തി​െ​​ൻ​​റ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലെ​​ത്തി​​ക്കു​​ക, രാ​​ജ്യ​​ത്തി​െ​​ൻ​​റ ലോ​​കോ​​ത്ത​​ര നേ​​ട്ട​​ങ്ങ​​ൾ ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടു​​ക, സ​​ഹി​​ഷ്​​​ണു​​ത^​​പു​​രോ​​ഗ​​മ​​ന ആ​​ശ​​യ​​ങ്ങ​​ൾ പ്ര​​ച​​രി​​പ്പി​​ക്കു​​ക എ​​ന്നീ ല​​ക്ഷ്യ​​ങ്ങ​​ളോ​​ടെ​​യാ​​ണ്​ വാം ​​കൂ​​ടു​​ത​​ൽ ഭാ​​ഷ​​ക​​ളി​​ലേ​​ക്ക്​ പ്ര​​വ​​ർ​​ത്ത​​നം വ്യാ​​പി​​പ്പി​​ച്ച​​ത്. യു.​​എ.​​ഇ​​യു​​ടെ നേ​​ട്ട​​ങ്ങ​​ൾ ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടു​​ന്ന​​തി​​ൽ നാ​​ഷ​​ന​​ൽ മീ​​ഡി​​യ കൗ​​ൺ​​സി​​ൽ (എ​​ൻ.​​എം.​​സി) പ്ര​​ധാ​​ന പ​​ങ്ക്​ വ​​ഹി​​ക്കു​​ന്നു​​ണ്ടെ​​ന്നും അ​​ഞ്ച്​ ഭാ​​ഷ​​ക​​ളി​​ൽ കൂ​​ടി വാ​​മി​െ​​ൻ​​റ സേ​​വ​​നം ല​​ഭ്യ​​മാ​​ക്കു​​ന്ന​​ത്​ പു​​തി​​യ ആ​​ശ​​യ മാ​​ർ​​ഗ​​ങ്ങ​​ൾ സൃ​​ഷ്​​​ടി​​ക്കു​​മെ​​ന്നും എ​​ൻ.​​എം.​​സി ചെ​​യ​​ർ​​മാ​​ൻ ഡോ. ​​സു​​ൽ​​ത്താ​​ൻ ബി​​ൻ അ​​ഹ്​​​മ​​ദ്​ ആ​​ൽ ജാ​​ബി​​ർ വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

അ​​ഞ്ച്​ ഭാ​​ഷ​​ക​​ളി​​ൽ കൂ​​ടി വാം ​​വാ​​ർ​​ത്ത​​ക​​ൾ വി​​വ​​ർ​​ത്ത​​നം ചെ​​യ്യ​െ​​പ്പ​​ടു​േ​​മ്പാ​​ൾ ആ ​​ഭാ​​ഷ​​ക​​ൾ സം​​സാ​​രി​​ക്കു​​ന്ന രാ​​ജ്യ​​ങ്ങ​​ളു​​മാ​​യു​​ള്ള ആ​​ശ​​യ​​വി​​നി​​മ​​യ മാ​​ർ​​ഗ​​ങ്ങ​​ൾ ശ​​ക്​​​തി​​പ്പെ​​ടു​​ക​​യാ​​ണെ​​ന്ന്​ വാം ​​എ​​ക്​​​സി​​ക്യൂ​​ട്ടീ​​വ്​ ഡ​​യ​​റ​​ക്​​​ട​​ർ മു​​ഹ​​മ്മ​​ദ്​ ജ​​ലാ​​ൽ ആ​​ൽ റെ​​യ്​​​സി പ​​റ​​ഞ്ഞു. കൃ​​ത്യ​​വും വി​​ശ്വ​​സ​​നീ​​യ​​വു​​മാ​​യ വാ​​ർ​​ത്ത​​ക​​ൾ പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന​​തി​​ന്​ ഏ​​ജ​​ൻ​​സി​​യെ കൂ​​ടു​​ത​​ൽ ശ​​ക്​​​തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നാ​​യി സ​​ഹ​​ക​​ര​​ണ ക​​രാ​​റു​​ക​​ളി​​ൽ ഒ​​പ്പു​​വെ​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newswarm news service
News Summary - warm news service-uae-uae news
Next Story