Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെയര്‍ ഹൗസുകള്‍ക്ക്  തീ പിടിച്ചു

text_fields
bookmark_border
വെയര്‍ ഹൗസുകള്‍ക്ക്  തീ പിടിച്ചു
cancel

അജ്മാന്‍ : അജ്മാന്‍ വ്യാവസായിക മേഖലയായ അല്‍ ജറഫില്‍ വെയര്‍  ഹൗസുകള്‍ക്ക് തീ പിടിച്ചു. ശനിയാഴ്ച രാവിലെയാണ് മൂന്ന് വെയര്‍ ഹൗസുകള്‍ക്ക് തീ പിടിച്ചത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് അജ്മാന്‍, ഷാര്‍ജ , ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്​നിശമനസേന സംഭവസ്ഥലത്തെത്തി. ദ്രുതഗതിയില്‍ പ്രവര്‍ത്തനമാരംഭിച്ച സിവില്‍ ഡിഫന്‍സ് അടുത്തുള്ള ആറു വെയര്‍  ഹൗസുകള്‍ക്ക് തീ പടരുന്നത് തടയുകയും ചെയ്തു. രണ്ടു മണിക്കൂര്‍ നേരത്തെ പരിശ്രമം കൊണ്ടാണ്​ തീ നിയന്ത്രണ വിധേയമാക്കിയത്​. തീപിടുത്ത സാധ്യതയുള്ള വസ്തുക്കളും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും സൂക്ഷിച്ചിരുന്നതായിരുന്നു ഈ വെയര്‍  ഹൗസുകളെന്ന്​ സിവില്‍ ഡിഫന്‍സ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുഹമദ് അലി ജുമൈറ പറഞ്ഞു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഷോര്‍ട്ട് സര്‍ക്യുട്ടാണ് അപകട കാരണമെന്ന് കരുതുന്നു. 
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - warehouse-fire-uae news
Next Story