വഖഫ് ഭേദഗതി: ‘സുപ്രീംകോടതി നിലപാട് പ്രതീക്ഷാവഹം’
text_fieldsദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി എക്സിക്യൂട്ടിവ് യോഗം അഡ്വ. ഇബ്രാഹിം ഖലീൽ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി ദുബൈ കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ അഭിപ്രായപ്പെട്ടു.
ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി എക്സിക്യുട്ടിവ് യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ല കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ സ്വാഗതം പറഞ്ഞു.
ദുബൈ കെ.എം.സി.സി സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, ദുബൈ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, എൻ.കെ ഇബ്രാഹിം എന്നിവർ സംസ്ഥാന നിരീക്ഷകരായി പങ്കെടുത്തു. ദുബൈ കെ.എം.സി.സി മുൻ സംസ്ഥാന സെക്രട്ടറിയും മീഡിയ വിങ് ചെയർമാനുമായിരുന്ന ഹനീഫ് കൽമാട്ട മുഖ്യാതിഥിയായിരുന്നു.
അഷ്റഫ് ബായാർ പ്രാർഥനയും ഡോ. ഇസ്മയിൽ മൊഗ്രാൽ നന്ദിയും പറഞ്ഞു. ഹജ്ജ് തീർഥാടനത്തിന് പുറപ്പെടുന്ന മൊയ്ദീൻ ബാവ, ബഷീർ പാറപ്പള്ളി, ഫസൽ ബംബ്രാണ എന്നിവർക്ക് കമ്മിറ്റി യാത്രയയപ്പ് നൽകി. റാഫി പള്ളിപ്പുറം, സലാം തട്ടാനിച്ചേരി, സി.എച്ച് നൂറുദ്ദീൻ, ഇസ്മയിൽ നാലാംവാതുക്കൽ, സുബൈർ അബ്ദുല്ല, റഫീഖ് പടന്ന, ഹസൈനാർ ബീജന്തടുക്ക, ഫൈസൽ മുഹ്സിൻ, സി.എ ബഷീർ പള്ളിക്കര, പി.ഡി. നൂറുദ്ദീൻ, അഷ്റഫ് ബായാർ, സുബൈർ കുബണൂർ, സിദ്ദീഖ് ചൗക്കി, ആസിഫ് ഹൊസങ്കടി എന്നിവർ സംബന്ധിച്ചു.

