Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ്ലോബൽ വില്ലേജിൽ...

ഗ്ലോബൽ വില്ലേജിൽ ബിസിനസ്​ തുടങ്ങണോ; ഇപ്പോൾ രജിസ്റ്റർ ചെയ്യാം

text_fields
bookmark_border
ഗ്ലോബൽ വില്ലേജിൽ ബിസിനസ്​ തുടങ്ങണോ; ഇപ്പോൾ രജിസ്റ്റർ ചെയ്യാം
cancel
camera_alt

ഗ്ലോബൽ വില്ലേജിൽ ഷോപ്പിങ്​ നടത്തുന്നവർ (ഫയൽ ചിത്രം)

ദുബൈ: ഗ്ലോബൽ വില്ലേജിന്‍റെ 28ാം സീസണിൽ ബിസിനസ്​ നടത്താൻ താൽപര്യമുള്ളവർക്ക്​ ഇപ്പോൾ രജിസ്റ്റർ ചെയ്യാം. പുതിയ സീസണിൽ ചെറുതും വലുതുമായ സംരംഭങ്ങൾ തുടങ്ങാൻ താൽപര്യമുള്ളവരിൽ നിന്നാണ്​ അപേക്ഷകൾ ക്ഷണിച്ചത്​. 90 ലക്ഷത്തോളം സന്ദർശകരെത്തിയ 27ാം സീസൺ ഈ മാസമാണ്​ സമാപിച്ചത്​. ഈ വർഷം ഒക്​ടോബറിലായിരിക്കും അടുത്ത സീസണിനായി വില്ലേജ്​ തുറക്കുക.

https://business.globalvillage.ae/en എന്ന വെബ്​സൈറ്റ്​ വഴിയാണ്​ രജിസ്റ്റർ ചെയ്യേണ്ടത്​. ലീസിങ്​ ഓപർച്യൂനിറ്റീസ്​ എന്ന ലിങ്കിൽ ക്ലിക്ക്​ ചെയ്ത്​ വിവിധ ബിസിനസുകളിൽ രജിസ്റ്റർ ചെയ്യാം. അനുമതി കിട്ടിയാൽ ജീവനക്കാരുടെ വിസ അടക്കമുള്ള നടപടികളുമായി മുൻപോട്ടുപോകാം. ഫുഡ്​ കോർട്ട്​, റസ്റ്റാറന്‍റ്​, കോഫി ഷോപ്പ്​, റിടെയിൽ ഷോപ്പ്​ തുടങ്ങിയവ ​ഗ്ലോബൽ വില്ലേജിൽ നടത്താൻ കഴിയും.

നിരവധി മലയാളികളാണ്​ വില്ലേജിൽ വിവിധ സംരംഭങ്ങളുമായി ഓരോ സീസണിലും എത്തുന്നത്​. ഓരോ സീസണിലും ​തിരക്ക്​ കുതിച്ചുയരുന്നതിനാൽ വ്യാപാരികൾക്കും മികച്ച കച്ചവടമാണ്​ ലഭിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Global VillageUAE
News Summary - Want to start a business in Global Village; Register now
Next Story