Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജീ​വ​നു​ള്ളി​ട​ത്തോ​ളം...

ജീ​വ​നു​ള്ളി​ട​ത്തോ​ളം അ​ഭി​ന​യി​ക്ക​ണം -ക​രീ​ന ക​പൂ​ർ

text_fields
bookmark_border
ജീ​വ​നു​ള്ളി​ട​ത്തോ​ളം അ​ഭി​ന​യി​ക്ക​ണം -ക​രീ​ന ക​പൂ​ർ
cancel
camera_alt

ബാ​ൾ റൂ​മി​ൽ ന​ട​ന്ന സം​വാ​ദ​ത്തി​ൽ ക​രീ​ന ക​പൂ​ർ സം​വ​ദി​ക്കു​ന്നു

ഷാ​ർ​ജ: ത​ന്നെ സം​ബ​ന്ധി​ച്ച്​ അ​ഭി​ന​യ​മാ​ണ്​ ജീ​വി​ത​​മെ​ന്നും ജീ​വി​ക്കാ​ൻ ക​ഴി​യു​ന്നി​ട​ത്തോ​ളം കാ​ലം അ​ഭി​ന​യി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും ബോ​ളി​വു​ഡ് ന​ടി ക​രീ​ന ക​പൂ​ർ. ഈ​യി​ടെ പു​റ​ത്തി​റ​ങ്ങി​യ ത​ന്‍റെ ‘പ്ര​ഗ്ന​ൻ​സി ബൈ​ബി​ൾ എ​ന്ന പു​സ്‌​ത​ക​ത്തെ കു​റി​ച്ചും സി​നി​മാ​യാ​ത്ര​യെ സം​ബ​ന്ധി​ച്ചും ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്ത​ക​മേ​ള​യി​ലെ ബാ​ൾ റൂ​മി​ൽ ന​ട​ന്ന സം​വാ​ദ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

‘എ​ന്റെ ആ​രാ​ധ​ക​രാ​ണ് എ​ന്‍റെ ആ​ത്മ​വി​ശ്വാ​സം. എ​ന്നെ സ്നേ​ഹി​ക്കു​ന്ന, പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ജ​ന​ങ്ങ​ളെ ഞാ​നേ​റെ വി​ല​മ​തി​ക്കു​ന്നു’ -ക​രീ​ന പ​റ​ഞ്ഞു. ര​ണ്ട് ദ​ശ​ക​ങ്ങ​ളാ​യി ഈ ​ക​രി​യ​റി​ൽ നി​ല​കൊ​ള്ളു​ന്നു. ആ​രാ​ധ​ക​ർ എ​പ്പോ​ഴും ആ​വേ​ശം പ​ക​രു​ന്ന​താ​ണ്. ഈ ​പു​സ്ത​കം മാ​തൃ​ത്വ​ത്തി​ലേ​ക്കു​ള്ള ത​ന്‍റെ യാ​ത്ര വി​വ​രി​ക്കു​ന്ന​താ​ണ്. യ​ഥാ​ർ​ഥ ജീ​വി​ത​മാ​ണ് ഇ​തി​ലൂ​ടെ പ​റ​യാ​ൻ ശ്ര​മി​ച്ച​ത്. ഒ​ട്ടേ​റെ വി​ഷ​യ​ങ്ങ​ൾ ഈ ​ഗ്ര​ന്ഥം കൈ​കാ​ര്യം ചെ​യ്യു​ന്നു​ണ്ട്. മ​നു​ഷ്യ​രു​ടെ വി​കാ​ര​ങ്ങ​ളും വി​ചാ​ര​ങ്ങ​ളും ഇ​തി​ൽ കാ​ണാം.

കു​ടും​ബ​ത്തെ​യും ജോ​ലി​യെ​യും എ​ങ്ങ​നെ ബാ​ല​ൻ​സ് ചെ​യ്ത് കൊ​ണ്ടു​പോ​കു​ന്നു​വെ​ന്ന​തി​ന്, അ​ത് ഇ​ന്ന​ത്തെ സ്ത്രീ​ക​ൾ​ക്ക് ന​ന്നാ​യി അ​റി​യാ​വു​ന്ന കാ​ര്യ​മാ​ണെ​ന്ന് ക​രീ​ന. ഇ​ന്ത്യ​ൻ സി​നി​മ ക​രു​ത്തി​ൽ നി​ന്നും കൂ​ടു​ത​ൽ ക​രു​ത്തി​ലേ​ക്ക് വ​ള​രു​ക​യാ​ണ്.

സി​നി​മ​യു​ടെ പാ​ര​മ്പ​ര്യ​മു​ള്ള കു​ടും​ബ​ത്തി​ൽ​നി​ന്നാ​ണ് ഞാ​ൻ വ​രു​ന്ന​ത്. അ​ച്ഛ​നും മു​ത്ത​ച്ഛ​നും സി​നി​മാ മേ​ഖ​ല​ക്ക് അ​തി​മ​ഹ​ത്താ​യ സം​ഭാ​വ​ന​ക​ൾ അ​ർ​പ്പി​ച്ച​വ​രാ​ണ്. അ​തി​ൽ ഒ​രം​ഗ​മാ​യി നി​ല​നി​ൽ​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു. റാ​നി​യ അ​ലി മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. പ​രി​പാ​ടി​ക്ക് ശേ​ഷം ബു​ക് സൈ​നി​ങ്​ സെ​ഷ​നു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah Book FestKareena Kapoor
News Summary - Want to act As long as there is life -Kareena Kapoor
Next Story