പതിമൂന്ന് ഭാഷകളിൽ ഒട്ടകയോട്ട രഹസ്യങ്ങളുമായി ‘വാം’
text_fieldsഅബൂദബി: യു.എ.ഇയിലെ ഒട്ടകയോട്ട മത്സരത്തിന്റെ ചരിത്രവും ഇമാറാത്തി സംസ്കാരവും പരിചയപ്പെടുത്തുന്ന 12 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി പുറത്തിറക്കി യു.എ.ഇ വാർത്താ ഏജൻസിയായ ‘വാം’. ഹിന്ദി ഉൾപ്പെടെ 13 ഭാഷകളിലാണ് ഡോക്യുമെന്ററി പുറത്തിറങ്ങിയത്. ഒട്ടകയോട്ട മത്സരത്തിന്റെ അന്താരാഷ്ട്രനിലവാരത്തെ ഉയർത്തിക്കാണിക്കുന്നതാണ് ഡോക്യുമെന്ററി.
മരുഭൂമിയിലെ ഒട്ടകജീവിതത്തിന്റെ രഹസ്യങ്ങളിലേക്കുകൂടി വെളിച്ചംവീശുന്ന ഡോക്യുമെന്ററിയിൽ, ഒട്ടകങ്ങളോടുള്ള ഇമാറാത്തി സമൂഹത്തിന്റെ ബന്ധവും സ്നേഹവും വരച്ചിടുന്നു. ഒട്ടകപരിശീലകർ, സ്പോർട്സ് കമന്റേറ്റർമാർ, ശസ്ത്രക്രിയ വിദഗ്ധർ, ജനിതകശാസ്ത്രജ്ഞർ, പോഷകാഹാര വിദഗ്ധർ, ഒട്ടകപ്രേമികൾ എന്നിവരുടെ സംസാരങ്ങളും അഭിപ്രായങ്ങളും ഡോക്യുമെന്ററി പങ്കുവെക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

