Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹൃ​ദ​യാ​രോ​ഗ്യ...

ഹൃ​ദ​യാ​രോ​ഗ്യ ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ന്​ വാ​ക്ക​ത്തോ​ൺ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഹൃ​ദ​യാ​രോ​ഗ്യ ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ന്​ വാ​ക്ക​ത്തോ​ൺ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt????????? ??? ???????? ??????????? ???????????????? ?????????????????? ????????

അ​ൽ​െ​എ​ൻ: ഹൃ​ദ​യാ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ൽ വ്യാ​യാ​മ​​ത്തി​െ​ൻ​റ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച്​ ബോ​ധ​വ ​ത്​​ക​ര​ണം ന​ട​ത്താ​ൻ അ​ൽ​െ​എ​ൻ ബു​ർ​ജീ​ൽ റോ​യ​ൽ ആ​ശു​പ​ത്രി​യും വി.​പി.​എ​സ്​ ഹെ​ൽ​ത്ത്​ കെ​യ​റും അ​ൽ ജ​ഹ്​​ലി പാ​ർ​ക്കി​ൽ വാ​ക്ക​ത്തോ​ൺ സം​ഘ​ടി​പ്പി​ച്ചു. സ​ഹി​ഷ്​​ണു​ത വ​ർ​ഷാ​ച​ര​ണ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി അ​ൽ​ഐ​ൻ ന​ഗ​ര​സ​ഭ, അ​ൽ​ഐ​ൻ എ​ഫ്.​സി എ​ന്നി​വ​യു​മാ​യി ചേ​ർ​ന്നാ​ണ്​ വാ​ക്ക​ത്തോ​ൺ ന​ട​ത്തി​യ​ത്.

അ​ൽ​ഐ​ൻ എ​ഫ്.​സി ഇ​ൻ​വെ​സ്​​റ്റ്​​മെ​ൻ​റ്​ കോ​മേ​ഴ്‌​സ്യ​ൽ ഡ​യ​റ​ക്ട​ർ റാ​ശി​ദ് അ​ബ്​​ദു​ല്ല ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. വെ​ള്ളി​യാ​ഴ്​​ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ച്ച മൂ​ന്ന് കി​ലോ​മീ​റ്റ​ർ ന​ട​ത്ത​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. പ​തി​വാ​യു​ള്ള ന​ട​ത്തം ശ​രീ​ര​ത്തെ ഊ​ർ​ജ​സ്വ​ല​മാ​ക്കു​മെ​ന്നും ആ​രോ​ഗ്യ​ത്തോ​ടെ​യി​രി​ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്നും വി.​പി.​എ​സ് അ​ൽ​ഐ​ൻ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ഡോ. ​അ​രു​ൺ മേ​നോ​ൻ പ​റ​ഞ്ഞു. രാ​വി​ലെ​യോ വൈ​കീ​​േ​ട്ടാ പ​തി​വാ​യി ന​ട​ക്കു​ന്ന​ത് മാ​ന​സി​ക സ​മ്മ​ർ​ദ്ദം കു​റ​ക്കാ​ൻ സ​ഹാ​യി​ക്കും. പ്ര​തി​രോ​ധ​ശേ​ഷി കൂ​ട്ടാ​നും ന​ട​ത്തം ഗു​ണം ചെ​യ്യും. ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ ആ​രോ​ഗ്യ ശീ​ലം വ​ള​ർ​ത്തു​ന്ന​തി​ന്​ വി​വി​ധ ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ഡോ. ​അ​രു​ൺ മേ​നോ​ൻ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newswalkathon
News Summary - walkathon-uae-gulf news
Next Story