ഹാഷിം ഗ്രൂപ് ഓഫ് കമ്പനീസിൽ വാക്ക് ഇൻ ഇന്‍റർവ്യൂ
text_fieldsദുബൈ: യു.എ.ഇയിലെ ഹാഷിം ഗ്രൂപ് ഓഫ് കമ്പനീസ് ഷാർജയിൽ വാക്ക് ഇൻ ഇന്‍റർവ്യൂ സംഘടിപ്പിക്കുന്നു. കമ്പനിയിലേക്ക് പുതിയ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന്‍റെ ഭാഗമായാണ് അഭിമുഖം നടത്തുന്നത്. സെയിൽസ്മാൻ, കാഷ്യർ, ഡാറ്റാ എൻട്രി ഓപറേറ്റർ, റിസീവർമാർ, ഫിഷ് കട്ടർ, ബുച്ചർ, ഹെൽപ്പർമാർ, ക്ലീനർ എന്നീ തസ്തികകളിലേക്കാണ് നിലവിൽ ഒഴിവുകളുള്ളത്.
ഈ തസ്തികകളിൽ ജോലി ചെയ്യാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാവുന്നതാണ്. ഒക്ടോബർ മൂന്ന് ശനിയാഴ്ച രാവിലെ ഒമ്പതു മണിക്കാണ് വാക് ഇൻ ഇന്‍റർവ്യൂ. ഷാർജ കുവൈത്ത് സ്‌ക്വയർ റൗണ്ട് എബൗട്ടിന് സമീപമുള്ള യർമൂക്ക് ഹാഷിം ഹൈപ്പർമാർക്കറ്റാണ് അഭിമുഖ വേദി. ലൊക്കേഷൻ കൃത്യമായി അറിയുന്നതിന് ഇതോടൊപ്പമുള്ള ക്യൂ.ആർ കോഡ് സ്കാൻ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

