ജോയ് ആലുക്കാസിൽ പണിക്കൂലി 50 ശതമാനം കുറവ്
text_fieldsദുബൈ: കുറഞ്ഞ വിലയിൽ സ്വർണാഭരണങ്ങൾ വാങ്ങുന്നതിന് അവസരമൊരുക്കി ജോയ് ആലുക്കാസ്. ഇഷ്ട സ്വർണാഭരണങ്ങൾ പണിക്കൂലിയിൽ 50 ശതമാനം ഫ്ലാറ്റ് ഡിസ്കൗണ്ടിൽ ജോയ് ആലുക്കാസ് ഷോറൂമുകളിൽനിന്ന് വാങ്ങാം. കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടം കഴിഞ്ഞുള്ള ഈ അതിജീവന സമയത്ത് അനുദിനം സ്വർണവിലയിൽ വൻ ഏറ്റക്കുറച്ചിലുകളാണ് നേരിടുന്നത്.
ഈ സാഹചര്യത്തിൽ എല്ലാ ആഭരണങ്ങൾക്കും പണിക്കൂലിയിൽ 50 ശതമാനം വിലക്കുറവ് ലഭ്യമാക്കുന്നത് സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം പകരും. സ്വർണം, ഡയമണ്ട്, മറ്റു ജ്വല്ലറി കലക്ഷനുകൾ എന്നിവക്ക് സ്വർണവിപണിയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയാണ് ഈ ഓഫറിലൂടെ ലഭ്യമാക്കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. അനുഭവസമ്പത്തുള്ള കലാകാരന്മാരുടെ കലാചാതുരി പ്രതിഫലിക്കുന്ന നിരവധി വിശിഷ്ടവും വൈവിധ്യവുമാർന്ന ഹൈ എൻഡ് ആഭരണങ്ങൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കുന്നതിനുള്ള അവസരവും തുറന്നുനൽകുന്നു. മാർച്ച് 20 വരെ എല്ലാ ജോയ് ആലുക്കാസ് ഷോറൂമുകളിലും ഓഫർ ലഭ്യമാണ്.

