വാഫി-വഫിയ്യ എന്‍ട്രന്‍സ്: ഗള്‍ഫിലും പരീക്ഷ കേന്ദ്രങ്ങള്‍
text_fieldsഅബൂദബി: മേയ് 19നു നടക്കുന്ന വാഫി-വഫിയ്യ എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് ജി.സി.സി രാജ്യങ്ങളിലും പരീക്ഷ കേന്ദ്രങ്ങൾ. സ്കൂള്‍ പത്താം ക്ലാസ് തുടര്‍പഠന യോഗ്യതയും പ്രാഥമിക മത വിദ്യാഭ്യാസവും നേടിയ വിദ്യാര്‍ഥികള്‍ക്കായി കോ ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസ് (സി.ഐ.സി) ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന സമന്വയ വിദ്യാഭ്യാസ രീതിയാണ് വാഫി (ആണ്‍കുട്ടികള്‍ക്ക്), വഫിയ്യ (പെണ്‍കുട്ടികള്‍ക്ക്). ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഒരേ സമയത്ത് കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലും നടക്കുന്ന യോഗ്യത പരീക്ഷയില്‍ മികവ് പുലര്‍ത്തുന്നവര്‍ക്കാണ് ഈ വര്‍ഷം പ്രവേശനം നല്‍കുന്നത്.
ജനറല്‍, ആര്‍ട്സ്, പ്രഫഷനല്‍ എന്നീ മൂന്ന് കാറ്റഗറികളില്‍ യോഗ്യതയും അഭിരുചിയും അനുസരിച്ച് തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. സയന്‍സ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ ഫാക്കല്‍റ്റികളില്‍ മുപ്പത് വരെ സീറ്റുകള്‍ കോളജുകളില്‍ ലഭ്യമാണ്.
സയന്‍സ് സ്ട്രീം പഠനത്തോടൊപ്പം നീറ്റ് പരിശീലനം കൂടി ഉള്‍പ്പെടുത്തിയുള്ളതാണ് വാഫി-വഫിയ്യ പ്രൊഫഷനല്‍. അബൂദബി മുറൂര്‍ സ്ട്രീറ്റിലെ അല്‍ജീല്‍ സെന്ററും ദുബൈ റിവാഖ് ഔഷയിലെ അല്‍ ജീല്‍ അക്കാദമിയുമാണ് യു.എ.ഇയിലെ പരീക്ഷാ കേന്ദ്രങ്ങള്‍. മെയ് 19 ഞായര്‍ ഇന്ത്യന്‍ സമയം രാവിലെ 10.30 മുതല്‍ പന്ത്രണ്ട് മണിവരെ വഫിയ്യ ജനറല്‍, ആര്‍ട്സ്, പ്രഫഷനല്‍ എന്നിവയുടെയും ഉച്ചക്ക് രണ്ട് മുതല്‍ 3.30വരെ വാഫി ജനറല്‍, ആര്‍ട്സ്, പ്രഫഷനല്‍ എന്നിവയുടെയും പ്രവേശനപ്പരീക്ഷകളാണ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 00917025687788/ 00971567990086 നമ്പറുകളില്‍ ബന്ധപ്പെടുക. രജിസ്ട്രേഷന് www.wafyonline.com എന്ന വെബ്സൈറ്റ് ഉപയോഗപ്പെടുത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

