വഫ അജ്മാൻ സൂപ്പർ ലീഗ് ഫുട്ബാള്‍ ഫാൽക്കൺ എഫ്.സി ജേതാക്കൾ
text_fieldsവഫ അജ്മാൻ സൂപ്പർ ലീഗ് ഫുട്ബാള്‍ മത്സരത്തില്‍ വിജയികളായവര്‍
അജ്മാന്: വേങ്ങര ഏരിയ ഫ്രണ്ട്സ് അസോഷിയേഷൻ സംഘടിപ്പിച്ച സൂപ്പർ ലീഗ് ഫുട്ബാളിൽ ഫാൽക്കൺ എഫ്.സി ജേതാക്കളായി. അജ്മാൻ സോൺ കമ്മിറ്റിയുടെ അജ്മാൻ മുഷ്രിഫ് സ്പോർട്സ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച പ്രഥമ വഫ അജ്മാൻ സൂപ്പർ ലീഗ് ഫുട്ബാളിെൻറ ഫൈനലില്‍ ഫാൽക്കൺ എഫ്.സി റഷാദ് പൂച്ചി നേടിയ ഒരു ഗോളിലൂടെയാണ് ലയൺസ് എഫ്.സി അജ്മാനെ തോൽപിച്ച് ജേതാക്കളായത്.
ടൂർണമെൻറിലെ മികച്ച താരമയായി ഫാൽക്കൺ എഫ്.സിയുടെ റഷാദ് പൂച്ചിയെയും മികച്ച ഗോൾ കീപ്പറായി സുഹൈൽ കണ്ണാപ്പിയെയും െതരഞ്ഞെടുത്തു. ഫാൽക്കൺ എഫ്.സിയുടെ അമീറാണ് ടോപ്സ്കോറർ. മുൻ അഖിലേന്ത്യ ഫുൾബാൾ താരം അയ്യൂബ് ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു. യുട്യൂബ് വ്ലോഗര്‍ ഹംറാസ് അമീൻ മുഖ്യാതിഥിയായിരുന്നു.
വിന്നേഴ്സിനുള്ള ട്രോഫി വഫ യു.എ.ഇ പ്രസിഡൻറ് സമദ് പക്കിയനും റണ്ണേഴ്സിനുള്ള ട്രോഫി വഫ യു.എ.ഇ ട്രഷറർ നിസാർ കൊളക്കാട്ടിലും സമ്മാനിച്ചു. വഫ യു.എ.ഇ ഫിനാൻസ് സെക്രട്ടറി കുഞ്ഞു, ദുബൈ വഫ സെക്രട്ടറി സാലി, ഉമ്മുൽഖുവൈൻ പ്രസിഡൻറ് ഫിറോസ് ഫുജൈറ സെക്രട്ടറി എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു. വഫ അജ്മാൻ പ്രസിഡൻറ് മുസ്തഫ കാരാത്തോട് അധ്യക്ഷതവഹിച്ച ചടങ്ങിൽ സെക്രട്ടറി റഹൂഫ് സ്വാഗതവും ട്രഷറർ റഹീം നന്ദിയും പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

