വടക്കന്‍ മലകളിലെ ആടുകള്‍ ‘പൂക്കുന്ന’ താഴ്വരകള്‍
text_fieldsഷാര്‍ജ: ഹജ്ജര് പര്‍വ്വത നിരകള്‍ക്ക് യു.എ.ഇയുടെ ചരിത്രത്തില്‍ വലിയ പ്രാധാന്യമുണ്ട്. ബദുവിയന്കാലഘട്ടത്തെ ക ുറിച്ച് വളരെ ആഴത്തില്‍ സംസാരിക്കും മേഘങ്ങളെ തൊട്ട് തലോടുന്ന ഈ പര്‍വ്വതങ്ങള്‍. സസ്യങ്ങള്‍ അപൂര്മാണെങ്കിലു ം ഈ മലകളുടെ കയറ്റിറക്കങ്ങളിലൂടെ മേഞ്ഞ് നടക്കുന്ന ആട്ടിന്‍ കൂട്ടങ്ങളെ എവിടെ നോക്കിയാലും കാണാം.
ഇടയന്മാര ില്ലാതെ സ്വാതന്ത്രമായി മേയുന്നവയാണ് ഇവയിലധികവും. മലകളുടെ ചെരിവുകളില്‍ ഒറ്റപ്പെട്ട് നില്ക്കുന്ന സ്വദേശികളു ടെ വീടുകളും കാണാം. വീടുകളോട് ചേര്‍ന്നുള്ള ഫാമുകളില്‍ ആടുകളെ വളര്‍ത്തുന്നുമുണ്ട്. ഇവയെ നോക്കാന്‍ ഇടയന്മാര് കാണും, മലയോരങ്ങളിലെത്തിയാല് വീട്ടിലെ ആടുകളും മലയാടുകളും ചങ്ങാതിമാരാകും. അറേബ്യന്‍ വരയാടുകളും ഇവരോടൊപ് പം ചേരും. കുറുക്കന്മാരാണ് ആടുകളുടെ ശത്രുക്കള്‍. ഒറ്റപ്പെടുന്ന ആടുകളെ പാറമടകളില്‍ മറഞ്ഞിരുന്ന് ഇവര്‍ ആക്രമിക്കും.
സംഘം ചേര്‍ന്നായിരിക്കും ആക്രമണം. അത് കൊണ്ട് തന്നെ ചെറുത്തു നില്‍പ്പ് അസാധ്യം. കുറുക്കന്മാരെ പിടിക്കുവാനുള്ള കെണികള്‍ ഒരുക്കാന്‍ വിദഗ്ധരാണ് മലയോരങ്ങളില്‍ വസിക്കുന്നവര്‍. കൗശലക്കാരനായ കുറുക്കനെ അതിലും വലിയ കൗശലം കൊണ്ടാണ് ഇവര്‍ കെണിയിലാക്കുക. ആടിന്‍െറ കൂടിന് സമാനമായ കെണിയാണ് കുറുക്കന് പണി കൊടുക്കുന്നത്. ഒറ്റനോട്ടത്തില്‍ അതൊരു കെണിയാണെന്നൊന്നും കുറുക്കന്മാര്ക്ക് മനസിലാവില്ല.
അകത്ത് കയറിയാല്‍ പിന്നെ ജയിലിലായ അവസ്ഥ. ഇത്തരം കൂടുകള്‍ മലയോരങ്ങളില്‍ സജീവമായതോടെ കുറുക്കന്മാരുടെ ആക്രമണവും കുറഞ്ഞു. പാലിനും മാംസത്തിനുമായിട്ടാണ് ആടുകളെ വളര്‍ത്തുന്നത്. ചന്തകളില്‍ നിരവധി ആവശ്യക്കാരുണ്ട് ഇത്തരം ആടുകള്‍ക്ക്. പറഞ്ഞ വില കൊടുത്ത് വാങ്ങാന്‍ സ്വദേശികളും വിദേശികളും മത്സരിക്കും. പാലിന് വേണ്ടി മാത്രം ആടുകളെ വളര്‍ത്തുന്നവരെയും വാദി കൂബ്, വാദി സഹം തുടങ്ങിയ മേഖലകളില്‍ കാണാം. ആടിെൻറ കാഷ്ടം ഇവര്‍ കൃഷിക്ക് ഉപയോഗിക്കുന്നു. ആടുകള്‍ക്ക് തിന്നാനായി മാത്രം വളരുന്ന പുല്ലുകളുണ്ട് മലയോരങ്ങളില്‍. ഇവ ഇല്ലാത്ത ഭാഗങ്ങളില്‍ പുല്‍കൃഷി ചെയ്യുന്നവരെയും കാണാം.
മനുഷ്യനും പ്രകൃതിയും ജീവജാലങ്ങളും ഒത്തിണങ്ങി ജീവിക്കുന്ന കാഴ്ച്ചകള്‍ ഈ ആധുനിക കാലഘട്ടത്തിലും മലയോരങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നു. പഴയ വീടുകളുടെ സ്ഥാനത്ത് പുതിയ വീടുകളും പാതകളും വാഹനങ്ങളും എത്തിയിട്ടും ജൈവീകമായ പെരുമ കൈവിടാന്‍ ഇവിടത്തെുകാര് ഒരുക്കമല്ല. വീടിനോട് ചേര്‍ന്ന് കാര്‍ഷിക വിളകള്‍ വളര്‍ന്ന് നില്ക്കുന്നതും മൃഗങ്ങള്‍ അതിനോട് ചേര്‍ന്ന് വളരുന്നതും ഇവിടെയുള്ള സ്വദേശികള്‍ക്ക് കാണണം.
പരമ്പരാഗതമായി പകര്‍ന്ന് കിട്ടിയ ജൈവീകമായ അറിവാണത്. അതിന് വേണ്ടി എത്ര പണം ചിലവാക്കാനും ഇവര്‍ക്ക് മടിയില്ല. നഷ്ടമാണന്ന് കൃത്യമായ ബോധ്യമുണ്ടായിട്ടും കൃഷിയെ കൈവിടാതെ മുറുകെ പിടിക്കുന്ന ഈ ജനത ഉയര്‍ത്തി പിടിക്കുന്നത് കളങ്കമില്ലാത്ത പ്രകൃതി സ്നേഹമാണ്. ആടുകള്‍ മാത്രമല്ല തൊഴുത്തുകളിലുണ്ടാവുക, പശു, ഒട്ടകം, മാന്‍, കുതിര തുടങ്ങിയവയെല്ലാം ഇവിടെയുള്ളവര്‍ വളര്‍ത്തുന്നു. വല്ലപ്പോഴും ലഭിക്കുന്ന മഴവെള്ളം പാഴാക്കാതെ എങ്ങനെ വിത്തെറിയാമെന്ന് ഇവര്‍ക്കറിയാം. മഴവെള്ളത്തിെൻറ സഞ്ചാരപഥങ്ങളെ പോലും ഇവര്‍ വിലമതിക്കുന്നു. അത്തരം ഇടങ്ങളില്‍ മറ്റുള്ള ഒരു ഏര്‍പ്പാടും ഇവര്‍ ചെയ്യില്ല. നാട്ടുവൈദ്യത്തിലും ഇവിടെയുള്ളവര്‍ വിദഗ്ധരാണ്. മരുഭൂമിയിലും മലകളിലും വളരുന്ന ചെടികള്‍ കൊണ്ട് ഇവര്‍ ഒൗഷധം ഒരുക്കും. ഉളുക്കും ചതവും ഭേദമാക്കുന്ന എരിക്ക് പോലുള്ള ചെടികള്‍ ധാരാളമുണ്ട് മലയോരങ്ങളില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
