5000 വ്യാജ അക്കൗണ്ടുകള്‍ പൂട്ടിച്ചു
text_fieldsദുബൈ: യു.എ.ഇയില്‍ അയ്യായിരം വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൊലീസ് പൂട്ടിച്ചു. സോഷ്യല്‍ മീഡിയയിലെ വ്യാജ അക്കൗണ്ടുകള്‍ വഴി നടക്കുന്ന തട്ടിപ്പുകളെ പ്രതിരോധിക്കാന്‍ പൊലീസ് പ്രചാരണ പരിപാടികള്‍ക്കും തുടക്കം കുറിച്ചു. വ്യാജ പ്രൊഫൈലുകളെ കരുതിയിരിക്കാനുള്ള കാമ്പയിന് തുടക്കം കുറിക്കവെയാണ് ദുബൈ പൊലീസിെൻറ കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലീം അല്‍ ജല്ലാഫ് സംശയാസ്പദമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന 5000 അക്കൗണ്ടുകള്‍ അടച്ചുപൂട്ടിയ വിവരം അറിയിച്ചത്.
ടെലികോം സേവനദാതാവായ ഇത്തിസലാത്തിെൻറ സ്മാര്‍ട്ട് സംവിധാനത്തിെൻറ സഹായത്തോടെയാണ് അക്കൗണ്ടുകളെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഈവര്‍ഷം മാത്രം 126 ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകളാണ് ദുബൈയില്‍ രജിസ്റ്റര്‍ ചെയ്തത്. രാജ്യത്തിന് പുറത്തുള്ള യുവാക്കളാണ് പലപ്പോഴും ഇത്തരം കേസുകളിലെ പ്രതികള്‍. വ്യാജ പ്രൊഫൈലുകള്‍ക്കെതിരെ ജാഗ്രത എന്ന സന്ദേശവുമായി നടത്തുന്ന കാമ്പയിന് ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബുദല്ല് ഖലീഫ അല്‍ മറി തുടക്കം കുറിച്ചു. യു.എ.ഇ ജനതയുടെ ഉദാരമനസ്കത മുതലെടുത്ത് സാമ്പത്തിക സഹായം തേടിയാണ് പല തട്ടിപ്പുകളും അരങ്ങേറുന്നതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
