വി.വി. മഹ്മൂദ് നിര്യാതനായി
text_fieldsവി.വി. മഹ്മൂദ്
ദുബൈ: ദുബൈ കെ.എം.സി.സി സജീവ പ്രവർത്തകനും കൂത്തുപറമ്പ് മണ്ഡലം മുഖ്യ ഭാരവാഹിയും മത- സാമൂഹിക- വിദ്യാഭ്യാസ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന മത്തിപ്പറമ്പത്തെ അൽ സഫയിൽ വി.വി. മഹമൂദ് (65) ദുബൈയിൽ നിര്യാതനായി.
മസ്തിഷ്കാഘാതത്തെ തുടർന്ന് ദുബൈ അൽറാഷിദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. വയനാട് മുട്ടിൽ യതീംഖാന ദുബൈ ചാപ്റ്റർ പ്രസിഡൻറ്, പെരിങ്ങത്തൂർ എം.ഇ.സി.എഫ് അംഗം, കരിയാട് സി.എച്ച്. മൊയ്തു മാസ്റ്റർ മെമ്മോറിയൽ സൊസൈറ്റി അംഗം, മത്തിപ്പറമ്പ് മഹല്ല് ജമാഅത്ത് അംഗം, മുസ്ലിം ലീഗ് കരിയാട് മേഖല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു.
25 വർഷമായി തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ ഹജ്ജ് ട്രെയിനറായി പ്രവർത്തിച്ചുവരുന്നു. നെടുമ്പാശ്ശേരി, കരിപ്പൂർ ഹജ്ജ് ഹൗസുകളിൽ വളൻറിയറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പിതാവ്: പരേതനായ കരിയാട് പുത്തൻ പീടികയിൽ ടി.പി. മൊയ്തു ഹാജി. മാതാവ്: പുളിയന ബ്രത്തെ വെള്ളാംവള്ളി കുഞ്ഞാമി. ഭാര്യ: കുഞ്ഞിപ്പറമ്പത്ത് സീനത്ത്. മക്കൾ: ഫെമിന, ഷഹാമ, ശൈഖ് ശംനൂൻ (ദുബൈ), മുഹമ്മദ് ഷമ്മാസ് (വിദ്യാർഥി എം.ഇ.എസ് കോളജ് കൂത്തുപറമ്പ്). മരുമക്കൾ: ഹാരിസ് (കോർ ലാബ് ഇൻറർനാഷനൽ കമ്പനി, ദമ്മാം), ഫയാദ് (മിഡിൽ ഈസ്റ്റ് കരാട്ടെ അക്കാദമി ദുബൈ), മുബീന (ചൊക്ലി).സഹോദരങ്ങൾ: വി.വി. അഷറഫ് (ഖത്തർ), ഹംസ, സഹദ്, ശാഹിദ, നസീമ, ഹലീമ.
ഇ.ടി. മുഹമ്മദ് ബഷീർ എം.പി, സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര് കെ. സൈനുൽ ആബിദീന്, എം.എൽ.എമാരായ പി.കെ. ബഷീർ, പാറക്കൽ അബ്ദുല്ല, കെ.എം.സി.സി യു.എ.ഇ പ്രസിഡൻറ് പുത്തൂർ റഹ്മാൻ, കെ.എം.സി.സി ദുബൈ പ്രസിഡൻറ് എളേറ്റിൽ ഇബ്രാഹിം, സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി, കെ.കെ. മുഹമ്മദ്, അബ്ദുൽ കരീം ചേലേരി, റഈസ് തലശ്ശേരി, റഗ്ദാദ് മൂഴിക്കര, എൻ.എ. അബൂബക്കർ മാസ്റ്റർ, പി. ഹരീന്ദ്രൻ, പി. പ്രകാശൻ, വി. സുരേന്ദ്രൻ മാസ്റ്റർ, ദുബൈ കണ്ണൂർ ജില്ല കെ.എം.സി.സി നേതാക്കളായ പി.വി. ഇസ്മായിൽ, കെ.വി. ഇസ്മായിൽ, സലിം കുറുങ്ങോട്ട് തുടങ്ങിയവർ അനുശോചിച്ചു. മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

