വി.എസ് അനുശോചനയോഗം സംഘടിപ്പിച്ചു
text_fieldsഅബൂദബി പൗരസമൂഹം സംഘടിപ്പിച്ച വി.എസ്. അച്യുതാനന്ദൻ അനുശോചനയോഗം
അബൂദബി: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദനെ അനുസ്മരിച്ച് അബൂദബിയിലെ പൗരസമൂഹം. പാർശ്വവത്കരിക്കപ്പെട്ട ജനതയുടെ വാക്കായും നാക്കായും നിലകൊണ്ട വി.എസ് സമരഭരിതമായ ഒരു കാലത്തിന്റെ അടയാളവാക്യമായി കേരള ചരിത്രത്തിന്റെ ഏടുകളിൽ എന്നും നിലനിൽക്കുമെന്ന് കേരള സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച അനുശോചനയോഗം അഭിപ്രായപ്പെട്ടു. അബൂദബിയിലെ വിവിധ സംഘടനാ പ്രതിനിധികളും കലാ സാമൂഹിക സാംസ്കാരിക വ്യവസായ രംഗങ്ങളിലെ വ്യക്തിത്വങ്ങളും സംബന്ധിച്ച യോഗത്തിൽ ലോക കേരളസഭ അംഗം അഡ്വ. അൻസാരി സൈനുദ്ദീൻ അനുശോചനപ്രമേയം അവതരിപ്പിച്ചു.
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി. കെ. മനോജ് അധ്യക്ഷത വഹിച്ചു. എസ്.എഫ്.സി ഗ്രൂപ് ചെയർമാൻ കെ. മുരളീധരൻ, ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ ജനറൽ സെക്രട്ടറി സത്യബാബു, അബൂദബി മലയാളി സമാജം കോഓഡിനേഷൻ ചെയർമാൻ ബി. യേശുശീലൻ, ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ടി. ഹിദായത്തുള്ള, കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി സജീഷ് നായർ, ശക്തി തിയറ്റേഴ്സ് അബൂദബി പ്രസിഡന്റ് കെ.വി ബഷീർ, ഐ.എം.സി.സി യു.എ.ഇ സെക്രട്ടറി പി.എം ഫാറൂഖ്, യുവകലാ സാഹിതി ജനറൽ സെക്രട്ടറി നിഥിൻ പ്രദീപ്, മലയാളം മിഷൻ അബൂദബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി, റിജേഷ്, ഗീത ജയചന്ദ്രൻ, സ്മിത ധനേഷ്, പ്രകാശ് പല്ലിക്കാട്ടിൽ, വി.പി. കൃഷ്ണകുമാർ, സരോഷ് കെ., നാസർ വിളഭാഗം, മുസ്തഫ വെളിയങ്കോട്, സാജൻ ബാബു പാടൂർ, ബാബുരാജ് പിലിക്കോട്, എ.എൽ സിയാദ്, നാഷ പത്തനാപുരം, മനു കൈനകരി, അനീഷ് ശ്രീദേവി തുടങ്ങി വിവിധ സംഘടനകളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ചുകൊണ്ട് നിരവധിപേർ അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

