ഇ-മെഡിക്കല്‍ റെക്കോര്‍ഡ് പദ്ധതി: വി.പി.എസ് ഗ്രൂപ്പും ഫിലിപ്സും കൈകോര്‍ക്കുന്നു
text_fieldsഅബൂദബി: ഇ-മെഡിക്കല്‍ റെക്കോര്‍ഡ് പദ്ധതി നടപ്പാക്കുന്നതിന് ആരോഗ്യ സേവന ദാതാക്കളായ വി.പി.എസ് ഗ്രൂപ്പും െനതര്ലാൻഡ്സിലെ റോയല്‍ ഫിലിപ്സ് കമ്പനിയും കൈകോര്‍ക്കുന്നു. രോഗികളുടെ വിവരങ്ങളും രേഖകളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനും അവശ്യ സമയത്ത് കൃത്യതയോടെ ലഭ്യമാക്കുന്നതിനുമുള്ള ആരോഗ്യ സേവന രംഗത്തെ നൂതന സമ്പ്രദായമായ ഇ^മെഡിക്കല്‍ റെക്കോര്‍ഡ് സാങ്കേതിക വിദ്യ വി.പി.എസ് ഹെല്‍ത്ത് കെയറില്‍ ലഭ്യമാക്കുന്നതിനാണ് ധാരണയായത്.
ഫിലിപ്സിെൻറ അതിനൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ഫിലിപ്സ് റ്റാസി ഇ.എം.ആര് വി.പി.എസ് ഗ്രൂപ്പിന് കീഴിലെ 22 ആശുപത്രികളില്‍ ഇതുവഴി ലഭ്യമാകും.നേരത്തെ ഉപയോഗത്തിലുള്ള ഇ-മെഡിക്കല്‍ റെക്കോര്‍ഡുകളുടെ പോരായ്മകള്‍ പരിഹരിച്ച രൂപമാണ് വി.പി.എസിന് ഫിലിപ്സ് കൈമാറുന്നത്.
വി.പി.എസ് ഹെല്‍ത്ത് കെയറിനെ സംബന്ധിച്ച് ഇതൊരു സുപ്രധാന കാല്‍വെപ്പാണെന്നും ആരോഗ്യ സേവന രംഗത്തെ ഒട്ടേറെ കടമ്പകള്‍ ഒറ്റയടിക്ക് കടക്കുന്ന സേവനമാണ് ഇതെന്നും വി.പി.എസ് ഗ്രൂപ്പ് ചെയര്മാന് ഡോ. ഷംസീര്‍ വയലില്‍ വ്യക്തമാക്കി. റ്റാസി ഇ.എം.ആര് സാങ്കേതിക വിദ്യ വഴി ആരോഗ്യ സേവന രംഗത്തെ വിവരങ്ങളുടെ വിനിമയത്തിന് അത്യാധുനികമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് ഫിലിപ്സ് സി.ഇ.ഒ ഫ്രാന്‍സ് വാന്‍ ഹോട്ടന്‍ പറഞ്ഞു. പത്തു വര്‍ഷത്തേക്കുള്ള കരാര്‍ ഒപ്പുെവച്ച ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
