പ്രളയ ദുരിതാശ്വാസത്തിന് വി.പി.എസ് ഹെൽത്ത് കെയർ 50 കോടി രൂപ ചെലവിടും
text_fieldsഅബൂദബി: പ്രളയം കാരണം ദുരിതത്തിലായ കേരളത്തിെൻറ പുനർനിർമാണത്തിനും പുനരധിവാസത്തിനും വി.പി.എസ് ഹെൽത്ത് കെയർ 50 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നതായി മാനേജിങ് ഡയറക്ടർ ഡോ. ശംഷീർ വയലിൽ പ്രഖ്യാപിച്ചു. ഇതിനായി വിദ്യാഭ്യാസ^ആരോഗ്യപരിചരണ^ഭവനനിർമാണ േമഖലകളിലെ വിദഗ്ധരുമായി ചേർന്ന് പ്രവർത്തിക്കും. പ്രാദേശിക അതോറിറ്റികൾ ഉൾപ്പെടെയുള്ള പ്രധാന പങ്കാളികളുമായി ഇക്കാര്യത്തിൽ സഹകരിക്കുമെന്നും ഡോ. ശംഷീർ വ്യക്തമാക്കി.
അപ്രതീക്ഷിതമായ പ്രളയ ദുരന്തത്തിൽ ധീരതയുടെയും മാനവികതയുടെയും ഉത്തമ ദൃഷ്ടാന്തങ്ങൾ നാം കണ്ടു. സംസ്ഥാന^പ്രാദേശിക സംഘടനകൾ, ഇന്ത്യൻ സൈന്യം, നേവി, വിവിധ മേഖലകളിൽനിന്നുള്ള ജനങ്ങൾ എന്നിവരുടെ അസാധാരണമായ പ്രയത്നങ്ങൾ പ്രശംസനീയമാണ്. തങ്ങളുടെ സംഘം ദുരന്തഭൂമിയിൽ പ്രവർത്തിച്ചുവരികയാണ്. വസ്ത്രം, ഭക്ഷണം, ഒൗഷധം, വെള്ളം തുടങ്ങിയവ ലഭ്യമാക്കി നടത്തുന്ന രക്ഷാപ്രവർത്തന^പുനരധിവാസ ദൗത്യങ്ങൾക്കുള്ള പിന്തുണ തുടരുമെന്നും ഡോ. ശംഷീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
