വി.പി. മഹമൂദ് ഹാജി സ്മാരകപുരസ്കാരം എം.കെ. അബ്ദുൽ ജലീലിന് സമ്മാനിച്ചു
text_fieldsവി.പി. മഹമൂദ് ഹാജി സ്മാരകപുരസ്കാരം എം.കെ. അബ്ദുൽ ജലീലിന് സമ്മാനിക്കുന്നു
ദുബൈ: കണ്ണൂർ ജില്ല മുസ്ലിം ലീഗ് ജില്ല കാര്യദർശിയായിരുന്ന വി.പി. മഹമൂദ് ഹാജിയുടെ സ്മരണയിൽ ദുബൈ കെ.എം.സി.സി അഴീക്കോട് നിയോജകമണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് കക്കാട് കുഞ്ഞിപ്പള്ളി സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ എം.കെ. അബ്ദുൽ ജലീലിന് സമ്മാനിച്ചു. കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ ഷബീന അവാർഡ് കൈമാറി. കണ്ണൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി. സമീർ, കണ്ണൂർ ജില്ല കെ.എം.സി.സി കോഓഡിനേറ്റർ കെ.ടി. ഹാഷിം, ഷക്കീർ ഫാറൂഖി, അഴീക്കോട് മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് നൗഫിർ ചാലാട്, ദുബൈ കെ.എം.സി.സി സംസ്ഥാന, ജില്ല കമ്മിറ്റി ഭാരവാഹികളായ പി.കെ. ഇസ്മായിൽ, റയീസ് തലശ്ശേരി, കെ.വി. ഇസ്മായിൽ, എൻ.യു. ഉമ്മർകുട്ടി, മുനീർ ഐകോടിച്ചി എന്നിവർ പങ്കെടുത്തു. ദുബൈ കെ.എം.സി.സി അഴീക്കോട് മണ്ഡലം പ്രസിഡന്റ് ടി.പി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കെ.എം.സി.സി വൈസ് പ്രസിഡന്റ് റയീസ് തലശ്ശേരി ഉദ്ഘാടനം ചെയ്തു. കണ്ണൂർ മണ്ഡലം ദുബൈ കെ.എം.സി.സി പ്രസിഡന്റ് മൊയ്തു വാരം സ്വാഗതവും സുനീത് നന്ദിയും പറഞ്ഞു. ഷംഷീർ അലവിൽ അവാർഡ് ജേതാവിനെയും അദ്ദേഹത്തിന്റെ സാമൂഹിക സംഭാവനകളും സദസ്സിന് പരിചയപ്പെടുത്തി. റയീസ് തലശ്ശേരി, സൈനുദ്ദീൻ ചെലേരി, എൻ.യു. ഉമ്മർകുട്ടി എന്നിവരടങ്ങിയ മൂന്നങ്ക ജൂറിയാണ് അവാർഡ് ജേതാവിനെ നിർണയിച്ചത്.
യു.എ.ഇ സന്ദർശനത്തിനെത്തിയ ഡെപ്യൂട്ടി മേയർ ഷബീന, കണ്ണൂർ മണ്ഡലം മുസ്ലിം ലീഗ് ജന. സെക്രട്ടറി സി. സമീർ, കണ്ണൂർ ജില്ല ദുബൈ കെ.എം.സി.സി കോഓഡിനേറ്റർ കെ.ടി. ഹാഷിം എന്നിവർക്കുള്ള സ്വീകരണം കണ്ണൂർ, അഴീക്കോട് മണ്ഡലം ദുബൈ കെ.എം.സി.സി കമ്മിറ്റികൾ സംയുക്തമായി നൽകി. ടി.പി. ഉസ്മാൻ, മുഹമ്മദ് ആദം നാറാത്ത്, റൗഫ് വളപട്ടണം, ഷൗക്കത്ത് അലവിൽ, ശാക്കിർ ചാലാട്, അക്സർ മാങ്കടവ്, ആബിദലി മംഗള എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

