ഗസ്സക്ക് ഭക്ഷ്യകിറ്റ് ഒരുക്കി; ദുബൈയിലെ സന്നദ്ധ പ്രവർത്തകർ
text_fieldsഗസ്സക്ക് ഭക്ഷ്യകിറ്റ് ഒരുക്കുന്ന ദുബൈയിലെ സന്നദ്ധ പ്രവർത്തകർ
ദുബൈ: യുദ്ധക്കെടുതിമൂലം പ്രയാസം നേരിടുന്ന ഗസ്സയിലെ ഫലസ്തീൻ നിവാസികള്‍ക്ക് അയച്ചുകൊടുക്കുന്നതിനായി ഭക്ഷ്യ കിറ്റുകളൊരുക്കാന് ദുബൈയില്‍ ഒത്തുകൂടി അനേകം സന്നദ്ധപ്രവര്‍ത്തകര്‍. എക്സ്പോ സിറ്റിയിലെ ദുബൈ എക്സിബിഷന് സെന്ററില്‍ ഞായറാഴ്ച രാവിലെ ഒമ്പത് മുതലായിരുന്നു അവശ്യവസ്തുക്കളടങ്ങിയ പൊതി ഒരുക്കാനുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ ദൗത്യം തുടങ്ങിയത്.
നിശ്ചയദാർഢ്യജനതയില് പെട്ടവരും വളന്റിയര്‍മാരായി ഇവിടെയെത്തിയിരുന്നു. ഓരോ 30 മിനിറ്റിലും 900 ഭക്ഷണപ്പൊതികള്‍ വീതം സന്നദ്ധപ്രവര്‍ത്തകര്‍ തയാറാക്കുകയുണ്ടായി. യുദ്ധക്കെടുതിയുടെ ദുരിതം അനുഭവിക്കുന്ന ഫലസ്തീനി ജനതയെ പിന്തുണക്കുന്നത് ഒരുകോടി ഭക്ഷ്യപ്പൊതികള്‍ നല്‍കുന്നതിനുള്ള ഗാലന്റ് നൈറ്റ് 3 സംരംഭത്തിന് കീഴിലുള്ള മുഹമ്മദ് ബിന്‍ റാശിദ് ഹ്യുമാനിറ്റേറിയന്‍ ഷിപ്പിന്റെ ഭാഗമായാണ് ദുബൈയില്‍ സന്നദ്ധപ്രവര്‍ത്തകര്‍ ഒത്തുകൂടിയത്. ഫലസ്തീനിയന്‍ ജനതക്കായി മുന്നിട്ടിറങ്ങാന്‍ പൊതുസമൂഹത്തോട് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആൽ മക്തൂം കഴിഞ്ഞമാസം ആഹ്വാനം ചെയ്തിരുന്നു. സന്നദ്ധപ്രവര്‍ത്തനത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ നല്കിയ ലിങ്ക് മുഖേന 24 മണിക്കൂറിനകം ആറായിരത്തോളം പേരാണ് രജിസ്റ്റര്‍ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

