Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റാക് ഡോള്‍ബി വോളിബാള്‍: ഓണ്‍ലി ഫ്രഷ് ദുബൈ ടീമിന് കിരീടം

text_fields
bookmark_border
റാക് ഡോള്‍ബി വോളിബാള്‍: ഓണ്‍ലി ഫ്രഷ് ദുബൈ ടീമിന് കിരീടം
cancel
camera_alt???? ???????? ?????????? ???????????????? ?????????????? ?????? ????? ???? ??? ?????????????

റാസല്‍ഖൈമ: യു.എ.ഇ ദേശീയ ദിനാഘോഷത്തി​​െൻറ ഭാഗമായി റാക് ഡോള്‍ബി ബ്രദേഴ്സി​​െൻറ നേതൃത്വത്തില്‍ റാസല്‍ഖൈമയില്‍  വോളിബാള്‍ ടൂര്‍ണമ​െൻറ്​ സംഘടിപ്പിച്ചു. റാക് തൊഴില്‍ മന്ത്രാലയം ഇന്‍സ്പെക്ഷന്‍ വിഭാഗം, ഇന്ത്യന്‍ അസോസിയേഷന്‍, കേരള സമാജം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന മല്‍സരത്തില്‍ 12 ടീമുകള്‍ പങ്കാളികളായി. ആവേശകരമായ മല്‍സരങ്ങള്‍ക്കൊടുവില്‍ ഓണ്‍ലി ഫ്രഷ് ദുബൈ കിരീടം ചൂടി. ടുക്ക് ടുക്ക് ദുബൈ, റാക് സൈത്തൂണ്‍ ടീമുകള്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി. 

റാക് തൊഴില്‍ മന്ത്രാലയം ഇന്‍സ്പെക്ഷന്‍ മേധാവി ജമാല്‍ അല്‍ ശംസി, റാക് ഇന്ത്യന്‍ അസോ. വൈസ് പ്രസിഡൻറ്​ എസ്.എ. സലീം, റൈസ് ടെക്നിക്കല്‍ മേധാവികളായ അബ്​ദുല്‍ അസീസ്, ഷൗക്കത്ത് എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികളും ക്യാഷ് പ്രൈസും സമ്മാനിച്ചു. നാസര്‍ അല്‍ദാന അധ്യക്ഷത വഹിച്ചു. ഷാനിയാസ് സ്വാഗതവും ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു. 

റാക് ഇന്ത്യന്‍ അസോ. പ്രസിഡൻറ്​ ഡോ. റജി ജേക്കബ്, സെക്രട്ടറി ഗോപകുമാര്‍, സമാജം പ്രസി. നാസര്‍ അല്‍മഹ, അജയ്കുമാര്‍, ഷാനവാസ്, ഗഫൂര്‍ മാവൂര്‍, അഷ്റഫ് മാളിയേക്കല്‍, സേവനം പ്രസി. മോഹന്‍ലാല്‍, കെ.എം.സി.സി പ്രസി. അഷ്റഫ് തങ്ങള്‍, ബഷീകുഞ്ഞ്, ബാബു, നസീര്‍ ചെന്ത്രാപ്പിന്നി തുടങ്ങിയവര്‍ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - volleyball-uae-gulf news
Next Story