വോളിബാൾ ടൂർണമെന്റ്; പാറക്കടവ് ജേതാക്കൾ
text_fieldsയു.എ.ഇ കുറ്റ്യാടി കൂട്ടായ്മ സീസൺ 3 വോളിബാൾ ടൂർണമെന്റിൽ ചാമ്പ്യന്മാരായ ടീം മിഡിൽ
ഈസ്റ്റ് പാറക്കടവ് അംഗങ്ങൾ ട്രോഫി ഏറ്റുവാങ്ങുന്നു
ദുബൈ: യു.എ.ഇ കുറ്റ്യാടി കൂട്ടായ്മ സീസൺ 3 വോളിബാൾ ടൂർണമെന്റിൽ ഫൈനൽ മത്സരത്തിൽ ടീം മിഡിൽ ഈസ്റ്റ് പാറക്കടവ് ചാമ്പ്യന്മാരായി.
ഒരുമ പാലേരി രണ്ടാം സ്ഥാനത്ത് എത്തി. മിസ്റ്റർ ടീ മൂന്നാം സ്ഥാനത്തിനുള്ള ട്രോഫി കരസ്ഥമാക്കി. പാൻ ഗൾഫ് ഗ്രൂപ് ഡയറക്ടർ ഡോ. ഹിബയും ജമാൽ കുളക്കണ്ടത്തിലും ട്രോഫികൾ വിതരണം ചെയ്തു. ഫൈസൽ മൗകത്ത് അധ്യക്ഷനായ ചടങ്ങിൽ അജ്മൽ പട്ടർകണ്ടി സ്വാഗതവും സുബീർ തോളോർമണ്ണിൽ നന്ദിയും പറഞ്ഞു.
ആരിഫ് കെ.ഇ, റഹീം തീരുവത്ത്, റമീസ് കെ.പി, സുഹൈൽ മൂസ, അൻവർ വടയം, അജ്നാസ് കെ.പി, വസീം നെല്ലിയോട്ട്, ഫാസീർ, ഡോക്ടർ നിജാദ്, ഫസൽ കല്ലറ, സാജിദ് സി.എച്ച്, നവാസ് എം.ഇ, നിയാസ് വി.പി, ഫസീം കപ്പുംകര ഉൾപ്പെടെയുള്ള സംഘാടക സമിതി അംഗങ്ങൾ ടൂർണമെന്റ് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

