Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവോൾഗ മെഗാകപ്പ്​; വോൾഗ...

വോൾഗ മെഗാകപ്പ്​; വോൾഗ എഫ്​.സി ചാമ്പ്യന്മാർ

text_fields
bookmark_border
വോൾഗ മെഗാകപ്പ്​; വോൾഗ എഫ്​.സി ചാമ്പ്യന്മാർ
cancel

ദു​ബൈ: ഇ​ത്തി​സാ​ലാ​ത്ത്​ അ​ക്കാ​ദ​മി മൈ​താ​ന​ത്ത്​ ന​ട​ന്ന വോ​ൾ​ഗ മെ​ഗാ ക​പ്പ്​ ഫു​ട്​​ബാ​ളി​ന്‍റെ പ്ര​ഥ​മ സീ​സ​ണി​ൽ വോ​ൾ​ഗ എ​ഫ്.​സി ചാ​മ്പ്യ​ന്മാ​ർ. ആ​വേ​ശം അ​ല​ത​ല്ലി​യ ക​ലാ​ശ​പ്പോ​രി​ൽ കോ​സ്റ്റ​ൽ ട്രി​വാ​ണ്ട്ര​ത്തെ കീ​ഴ​ട​ക്കി​യാ​ണ്​ വോ​ൾ​ഗ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്. മാ​സ്​ ഷാ​ർ​ജ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ എ​ഫ്.​സി അ​ബൂ​ദ​ബി നാ​ലാം സ്ഥാ​നം നേ​ടി. ദു​ബൈ ഇ​ത്തി​സാ​ലാ​ത്ത്​ അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ലേ​ക്ക്​ ഒ​ഴു​കി​യെ​ത്തി​യ കാ​ണി​ക​ൾ​ക്ക്​ ആ​വേ​ശം പ​ക​രു​ന്ന​താ​യി​രു​ന്നു ഓ​രോ മ​ത്സ​ര​വും. ഐ.​എ​സ്.​എ​ൽ, സ​ന്തോ​ഷ്​ ട്രോ​ഫി, ഐ ​ലീ​ഗ്, കെ.​പി.​എ​ൽ താ​ര​ങ്ങ​ൾ ഏ​റ്റു​മു​ട്ടാ​നി​റ​ങ്ങി. വോ​ൾ​ഗ എ​ഫ്.​സി​യു​ടെ കെ.​പി. രാ​ഹു​ലാ​ണ്​ ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച താ​ര​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. കോ​സ്റ്റ​ൽ ട്രി​വാ​ണ്ട്ര​ത്തി​ന്‍റെ വി​ജ​യ്​ മി​ക​ച്ച ഗോ​ളി​യാ​യി. ചാ​മ്പ്യ​ന്മാ​രു​ടെ പ്ര​തി​രോ​ധ​ക്കോ​ട്ട കാ​ത്ത ഷി​ഹാ​ബാ​ണ്​ മി​ക​ച്ച ഡി​ഫ​ൻ​ഡ​ർ.

ചാ​മ്പ്യ​ന്മാ​ർ​ക്ക്​ 12,000 ദി​ർ​ഹ​മും ട്രോ​ഫി​യും വോ​ൾ​ഗ ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഗോ​പ​കു​മാ​ർ സ​മ്മാ​നി​ച്ചു. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക്​ റി​നം ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ മു​നീ​ർ സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി. സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​ന് കി​രീ​ടം നേ​ടി​ക്കൊ​ടു​ത്ത ഈ​സ്റ്റ് ബം​ഗാ​ൾ കോ​ച്ച് ബി​നോ ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​യി. വോ​ൾ​ഗ ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ, കെ​ഫ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ ഉ​ദ്​​ഘാ​ട​ന-​സ​മാ​പ​ന പ​രി​പാ​ടി​ക​ളി​ൽ സാ​ന്നി​ധ്യ​മ​റി​യി​ച്ചു. 16 ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ടൂ​ർ​ണ​മെ​ന്‍റി​ൽ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ മീ​ഡി​യ പാ​ർ​ട്​​ണ​റാ​യി​രു​ന്നു. കെ​​ഫ​​യി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത ക്ല​​ബു​​ക​​ളാ​​ണ്​ പ​​​ങ്കെ​​ടു​​ത്ത​​ത്. വാ​​ൾ​​ക്​ ഫു​​ഡ്​ ഇ​​ൻ​​ഡ​​സ്​​​ട്രീ​​സാ​ണ്​ ടൂ​ർ​ണ​മെ​ന്‍റ്​ സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:championsVolga Mega CupVolga FC
News Summary - Volga Mega Cup; Volga FC champions
Next Story