വോൾഗ മെഗാ കപ്പ്; ടീമുകളെ പ്രഖ്യാപിച്ചു
text_fieldsദുബൈ: ജനുവരി എട്ടിന് ദുബൈ ഖിസൈസ് ഇത്തിസാലാത്ത് അക്കാദമി മൈതാനത്ത് നടക്കുന്ന വോൾഗ മെഗാ കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായി 12,000 ദിർഹം നൽകുന്ന ടൂർണമെന്റിൽ കെഫയുടെ റാങ്ക് ലിസ്റ്റിലുള്ള 16 ടീമുകളെയാണ് ഉൾപെടുത്തിയിരിക്കുന്നത്. ടീമുകൾ: വോൾഗ എഫ്.സി, ലക്കി എഫ്.സി, സക്സസ് പോയന്റ് കോളജ് എഫ്.സി, അൽ സബാ എഫ്.സി അജ്മാൻ, ഗ്ലോബ് ട്രക്കേഴ്സ് എഫ്.സി, ഓവർസീസ് ലൂബ്രിക്കന്റ്സ് എച്ച്.എസ്.കെ, അബ്രിക്കോ ഫ്രൈറ്റ് എഫ്.സി, റിനം എ.എഫ്.സി, പ്രീമിയം പ്ലാസ ഇലക്ട്രിക്കൽ ഹീറോസ് കുറ്റിപ്പുറം, ജഗ്ഗുസ് സ്പോർട്സ് വേൾഡ്, ഫിഫ മഞ്ചേരി, കോസ്റ്റൽ ട്രിവാൻഡ്രം, ജി.എഫ്.സി റേഞ്ചർ കോർണർ വേൾഡ് ഒറവങ്ങര, ബ്ലാസ്റ്റേഴ്സ് എഫ്.സി അബൂദബി, എസ് ഗ്രൂപ് എഫ്.സി, ഫ്രാൻ ഗൾഫ് അഡ്വക്കേറ്റ്സ് വള്ളുവനാട് എഫ്.സി, മാസ് ഷാർജ എഫ്.സി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

