Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവോ​ൾ​ഗ മെ​ഗാ ക​പ്പ്​...

വോ​ൾ​ഗ മെ​ഗാ ക​പ്പ്​ കാ​ത്തി​രി​ക്കു​ന്ന​ത്​ വ​മ്പ​ൻ ട്രോ​ഫി

text_fields
bookmark_border
വോ​ൾ​ഗ മെ​ഗാ ക​പ്പ്​ കാ​ത്തി​രി​ക്കു​ന്ന​ത്​ വ​മ്പ​ൻ ട്രോ​ഫി
cancel

ദു​ബൈ: ഞാ​യ​റാ​ഴ്ച ദു​ബൈ ഇ​ത്തി​സാ​ലാ​ത്ത്​ അ​ക്കാ​ദ​മി മൈ​താ​ന​ത്ത്​ ന​ട​ക്കു​ന്ന വോ​ൾ​ഗ മെ​ഗാ ക​പ്പ്​ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്​ വ​മ്പ​ൻ ട്രോ​ഫി. കേ​ര​ള​ത്തി​ൽ​നി​ന്ന്​ പ്ര​ത്യേ​കം രൂ​പ​ക​ൽ​പ​ന ചെ​യ്ത്​ എ​ത്തി​ച്ച​താ​ണ്​ ട്രോ​ഫി​ക​ൾ. വി​ജ​യി​ക​ൾ​ക്ക്​ ന​ൽ​കു​ന്ന ട്രോ​ഫി​ക്ക്​ 75 സെ.​മീ. ഉ​യ​ര​വും 71 സെ.​മീ. വീ​തി​യു​മു​ണ്ട്. ര​ണ്ടാം സ്ഥാ​ന​ക്കാ​രു​ടെ ട്രോ​ഫി​ക്ക്​ 66 സെ.​മീ. ഉ​യ​ര​വും 63 സെ.​മീ. വീ​തി​യു​മു​ണ്ട്. സ്വ​ർ​ണ, വെ​ള്ളി നി​റ​ങ്ങ​ളി​ലാ​ണ്​ ട്രോ​ഫി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. വോ​ൾ​ഗ​യു​ടെ ലോ​ഗോ പ​തി​ച്ച ട്രോ​ഫി കേ​ര​ള​ത്ത​നി​മ​യോ​ടെ​യാ​ണ്​ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ​സം​ഘാ​ട​ക​ർ ചേ​ർ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം ട്രോ​ഫി ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു.

ഇ​തി​നു​പു​റ​മെ, മൂ​ന്ന്, നാ​ല്​ സ്ഥാ​ന​ക്കാ​ർ​ക്കും ട്രോ​ഫി ന​ൽ​കു​ന്നു​ണ്ട്. ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച താ​രം, പ്ര​തി​രോ​ധ താ​രം, ഗോ​ൾ കീ​പ്പ​ർ എ​ന്നി​വ​ർ​ക്കും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. യു.​എ.​ഇ​യി​ലെ പ്ര​മു​ഖ​രാ​യ 16 ടീ​മു​ക​ൾ പ​​ങ്കെ​ടു​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ മീ​ഡി​യ പാ​ർ​ട്​​ണ​റാ​ണ്. ക​ഫെ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ക്ല​ബു​ക​ളാ​ണ്​ പ​​ങ്കെ​ടു​ക്കു​ന്ന​ത്. ചാ​മ്പ്യ​ന്മാ​ർ​ക്ക് ട്രോ​ഫി​ക്ക്​ പു​റ​മെ​ 12,000 ദി​ർ​ഹ​മും സ​മ്മാ​നം ന​ൽ​കും. റ​​ണ്ണ​ർ​അ​പ്പി​ന്​​ 6000 ദി​ർ​ഹം, മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക്​ 3000 ദി​ർ​ഹം, നാ​ലാ​മ​തെ​ത്തു​ന്ന​വ​ർ​ക്ക്​ 1500 ദി​ർ​ഹം എ​ന്നി​ങ്ങ​നെ​യാ​ണ്​ സ​മ്മാ​ന​ത്തു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0565774365 , 0564156417, 0502136843 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEVolga Mega Cup
News Summary - Volga Mega Cup
Next Story