വോൾഗ മെഗാ കപ്പ് ജനുവരി എട്ടിന്
text_fieldsദുബൈ: ലോകകപ്പിനുശേഷം യു.എ.ഇയിലെ പ്രവാസികളിലേക്ക് വീണ്ടും ഫുട്ബാൾ ആരവങ്ങളുമായി 'വോൾഗ മെഗാ കപ്പ്' എത്തുന്നു. ജനുവരി എട്ടിന് ദുബൈ മുഹൈസിനയിലെ ഇത്തിസാലാത്ത് അക്കാദമി മൈതാനത്താണ് വോൾഗ മെഗാകപ്പിന്റെ ആദ്യ സീസണ് വിസിൽ മുഴങ്ങുന്നത്. യു.എ.ഇയിലെ പ്രമുഖരായ 24 ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിൽ വിജയികളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനങ്ങളാണ്. കെഫയിൽ രജിസ്റ്റർ ചെയ്ത ക്ലബുകളാണ് പങ്കെടുക്കുന്നത്. സന്തോഷ് ട്രോഫി, ഐ.എസ്.എൽ, ഐ ലീഗ്, കേരള പ്രീമിയർ ലീഗ് താരങ്ങൾ അടക്കം പ്രമുഖർ പങ്കെടുക്കും.
വാൾക് ഫുഡ് ഇൻഡസ്ട്രീസ് അവതരിപ്പിക്കുന്ന ടൂർണമെന്റിൽ ചാമ്പ്യന്മാർക്ക് 12,000 ദിർഹമും ട്രോഫിയും നൽകും. റണ്ണർ അപ്പിന് 6000 ദിർഹം, മൂന്നാം സ്ഥാനക്കാർക്ക് 3000 ദിർഹം, നാലാമതെത്തുന്നവർക്ക് 1500 ദിർഹം എന്നിങ്ങനെയാണ് സമ്മാനത്തുക. യു.എ.ഇയിലെ ഏറ്റവും സമ്മാനത്തുകയുള്ള ടൂർണമെന്റുകളിൽ ഒന്നാണിത്. സന്തോഷ് ട്രോഫി കേരള ടീം കോച്ച് ബിനോ ജോർജാണ് മുഖ്യാതിഥിയായി എത്തുന്നത്. ഉച്ചക്ക് രണ്ടിന് മത്സരം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കായി 0565774365, 0564156417, 0502136843 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

