വി.എം. സതീഷിന് യു.എ.ഇ കണ്ണീരോടെ വിടയേകി
text_fieldsദുബൈ: ബുധനാഴ്ച രാത്രി അന്തരിച്ച പ്രമുഖ മാധ്യമ പ്രവർത്തകൻ വി.എം. സതീഷിന് യു.എ.ഇ പ്രവാസി സമൂഹം ആദരപൂർവം വിട നൽകി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഇന്നു രാവിലെ കൊച്ചിയിൽ എത്തിക്കുന്ന മൃതദേഹം 12.30ന് കോട്ടയം പ്രസ് ക്ലബിൽ പൊതു ദർശനത്തിന് വെക്കും. വൈകീട്ട് നാലു മണിക്ക് കുറിച്ചിയിലെ വീട്ടു വളപ്പിൽ സംസ്കരിക്കും. കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് മാധ്യമ പ്രവർത്തകരുടെ ചെറു സംഘങ്ങൾ കോട്ടയത്തേക്ക് തിരിച്ചിട്ടുണ്ട്.
രണ്ടു പതിറ്റാണ്ടായി യു.എ.ഇയിലെ മാധ്യമ-സാമൂഹിക രംഗത്ത് സവിശേഷ സാന്നിധ്യമായിരുന്ന സതീഷിെൻറ വിയോഗ വിവരം അറിഞ്ഞയുടനെ സാമൂഹിക പ്രവർത്തകരും മാധ്യമ പ്രവർത്തകരുമെല്ലാം അജ്മാനിലെ ആശുപത്രിയിലേക്ക് ഒഴുകിയെത്തിയിരുന്നു. സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ മുൻകൈയിൽ ആശുപത്രിയിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം സോനാപൂരിലെ എംബാമിങ് സെൻററിലേക്ക് മാറ്റി. മുതിർന്ന മാധ്യമ പ്രവർത്തകരായ പി.പി. ശശീന്ദ്രൻ, ഇ.എം. അഷ്റഫ്, കെ.എം. അബ്ബാസ്, എം.സി.എ നാസർ, എൽവിസ് ചുമ്മാർ തുടങ്ങിയവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
സതീഷിെൻറ അപ്രതീക്ഷിത വേർപാടിെൻറ ഞെട്ടലോടെയാണ് വ്യാഴാഴ്ച പുലർന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തിയപ്പോൾ എഫ്.എം.റേഡിയോ സ്റ്റേഷനുകൾ സതീഷിെൻറ സുഹൃത്തുക്കളുടെ ഒാർമകളും സതീഷിെൻറ പഴയ വർത്തമാനങ്ങളും പങ്കുവെച്ചു. ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പാർലമെൻറംഗം പി.കെ. കുഞ്ഞാലിക്കുട്ടി, വ്യവസായ പ്രമുഖൻ യൂസുഫലി എം.എ, ഷംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ, നോർക്ക റൂട്ട്സ് ഡയറക്ടർ ഒ.വി.മുസ്തഫ, പത്രപ്രവർത്തക യൂനിയൻ പ്രസിഡൻറ് കമാൽ വരദൂർ, സെക്രട്ടറി സി. നാരായണൻ, ദുബൈ കെ.എം.സി.സി പ്രസിഡൻറ് പി.കെ. അൻവർ നഹ തുടങ്ങിയവർ അനുശോചനമറിയിച്ചു.
ഇസ്മായിൽ റാവുത്തർ, ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡൻറ് അഡ്വ.വൈ.എ. റഹീം, കെ.പി.കെ. വേങ്ങര കെ.എൽ. ഗോപി, കെ.എം.സി.സി ജനറൽ സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ, ഇ.കെ. ദിനേശൻ, ബഷീർ തിക്കോടി, പുന്നക്കൻ മുഹമ്മദലി, ഡോ.കെ.പി. ഹുസൈൻ, ബഷീർ പടിയത്ത്, പി.കെ. സജിത് കുമാർ, ബിജു സോമൻ, അഡ്വ. അജി കുര്യാക്കോസ്, പുന്നയൂർക്കുളം സൈനുദ്ദീൻ തുടങ്ങി സാമൂഹിക^ മാധ്യമ പ്രവർത്തകരും സാധാരണക്കാരുമുൾപ്പെടെ നിരവധി പേരാണ് ഇന്നലെ വൈകീട്ട് ദുബൈ സോനാപൂർ എമ്പാമിങ് സെൻററിൽ അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
