Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

ഡ​ൽ​ഹി​യി​ല്‍നി​ന്നു​ള്ള വി​സ്താ​ര​യു​ടെ ആ​ദ്യ വി​മാ​ന​ത്തെ ഷാ​ര്‍ജ വ​ര​വേ​റ്റു

text_fields
bookmark_border
ഡ​ൽ​ഹി​യി​ല്‍നി​ന്നു​ള്ള വി​സ്താ​ര​യു​ടെ ആ​ദ്യ വി​മാ​ന​ത്തെ ഷാ​ര്‍ജ വ​ര​വേ​റ്റു
cancel

ഷാ​ര്‍ജ: വി​സ്താ​ര​യു​ടെ ആ​ദ്യ​വി​മാ​നം ഡ​ൽ​ഹി​യി​ല്‍നി​ന്ന് എ​ത്തി​യ​താ​യി ഷാ​ര്‍ജ എ​യ​ര്‍പോ​ര്‍ട്ട് (എ​സ്.​എ) തി​ങ്ക​ളാ​ഴ്ച അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ വി​മാ​ന​ക്ക​മ്പ​നി​യാ​യ വി​സ്താ​ര മും​ബൈ അ​ന്താ​രാ​ഷ്ര്ട വി​മാ​ന​ത്താ​വ​ള​ത്തി​നും ഷാ​ര്‍ജ വി​മാ​ന​ത്താ​വ​ള​ത്തി​നും ഇ​ട​യി​ല്‍ ദി​നേ​ന വി​മാ​ന സ​ര്‍വി​സു​ക​ള്‍ ന​ട​ത്തും. ഉ​ദ്ഘാ​ട​ന വി​മാ​ന​ത്തെ ജ​ല സ​ല്യൂ​ട്ട് ന​ല്‍കി സ്വാ​ഗ​തം ചെ​യ്തു.

ദു​ബൈ​യി​ലെ കോ​ണ്‍സ​ല്‍ ജ​ന​റ​ല്‍ ഡോ. ​അ​മ​ന്‍ പു​രി​യും പ്ര​തി​നി​ധി സം​ഘ​വും നി​ര​വ​ധി എ​യ​ര്‍പോ​ര്‍ട്ട് ഉ​ദ്യോ​ഗ​സ്ഥ​രും വ​ര​വേ​ല്‍പ്പി​നെ​ത്തി​യി​രു​ന്നു. ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ്ഥാ​നം, സം​യോ​ജി​ത ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍, സ​മീ​പ​കാ​ല​ത്തെ വി​പു​ലീ​ക​ര​ണം എ​ന്നി​വ​യാ​ണ്​ ഷാ​ര്‍ജ വി​മാ​ന​ത്താ​വ​ളം പു​തി​യ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ള്‍ക്കാ​യി തി​ര​ഞ്ഞെ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന്​ വി​സ്താ​ര വി​സ്ത​രി​ച്ചു.

വി​സ്താ​ര പോ​ലു​ള്ള എ​യ​ര്‍ലൈ​ന്‍സ് ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്തം ത​ങ്ങ​ളി​ല്‍ അ​ര്‍പ്പി​ച്ചി​രി​ക്കു​ന്ന വി​ശ്വാ​സ​ത്തി​െൻറ​യും ആ​ത്മ​വി​ശ്വാ​സ​ത്തി‍െൻറ​യും തെ​ളി​വാ​ണെ​ന്ന് ഷാ​ര്‍ജ എ​യ​ര്‍പോ​ര്‍ട്ട് അ​തോ​റി​റ്റി ചെ​യ​ര്‍മാ​ന്‍ അ​ലി സ​ലിം അ​ല്‍ മി​ദ്ഫ പ​റ​ഞ്ഞു. ഡ​ൽ​ഹി​ക്കും ഷാ​ര്‍ജ​ക്കു​മി​ട​യി​ല്‍ ഈ ​പു​തി​യ റൂ​ട്ട് ആ​രം​ഭി​ക്കു​ന്ന​തി​ല്‍ ത​ങ്ങ​ള്‍ അ​തീ​വ സ​ന്തു​ഷ്​​ട​രാ​ണെ​ന്നും മും​ബൈ-​ഷാ​ര്‍ജ റൂ​ട്ട് ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്നും വി​സ്താ​ര ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ര്‍ ലെ​സ്​​ലി ട​ങ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightvistara
Next Story