ന്യായ വിലക്ക് സാധനങ്ങൾ നൽകാൻ വിവ സ്റ്റോറുകളുമായി ലാൻറ്മാർക്ക് ഗ്രൂപ്പ്
text_fieldsദുബൈ: സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കാൻ വിവ സ്റ്റോറുകളുമായി ലാൻറ്മാർക്ക് ഗ്രൂപ്പ്. ചില്ലറ വിൽപന രംഗത്ത് 44 വർഷത്തെ പാരമ്പര്യമുള്ള മിഡിൽ ഇൗസ്റ്റിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പ് കൂടിയായ ലാൻറ്മാർക്ക് മേഖലയിലെ ആദ്യത്തെ ന്യായവില സ്റ്റോറുകളാണ് തുറന്നത്.
സാധരണയെക്കാൾ 30 ശതമാനം വരെ വിലക്കുറവിൽ ഭക്ഷ്യവസ്തുക്കൾ വാങ്ങാനാവുമെന്നതാണ് ഇൗ സ്റ്റോറുകളുടെ പ്രത്യേകത. ശുദ്ധമായതും മികച്ചതും വിലകുറഞ്ഞതുമായ സാധനങ്ങളാണ് വിവ വാഗ്ദാനം െചയ്യുന്നത്.
ആദ്യത്തെ വിവ സ്റ്റോർ ഷാർജയിലെ ഗ്രാൻറ് അവന്യൂ റീടെയിൽ ആൻറ് റെസിഡൻറ്സിൽ ഷാർജ സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ സുൽത്താൻ അബ്ദുല്ല ബിൻ ഹദ്ദ അൽ സുവൈദിയുടെ സാന്നിധ്യത്തിൽ ലാൻറ്മാർക്ക് ഗ്രൂപ്പ് സി.ഇ.ഒ രേണുക ജഗ്ദിയാനിയാണ് ഉദ്ഘാടനം ചെയ്തത്. ഇതോടൊപ്പം അജ്മാനിലും ദുബൈയിലും വിവ സ്റ്റോറുകളുടെ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. വരും മാസങ്ങളിൽ 11 സ്റ്റോറുകൾ കൂടി തുറക്കാനാണ് ഗ്രൂപ്പിെൻറ തീരുമാനം. 1200 ഒാളം ഉൽപന്നങ്ങൾ ഇൗ സ്റ്റോറുകളിൽ ലഭ്യമാണ്. ആദ്യത്തെ 100 ഉപഭോക്താക്കൾക്ക് സ്വർണ സമ്മാനങ്ങളും എൽ.ഇ.ഡി. ടിവി, ഇലക്ട്രോണിക് ഉൽപന്നങ്ങൾ കാഷ് വൗച്ചർ തുടങ്ങിയ നിരവധി സമ്മാനങ്ങളും നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
