Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിറ്റാമിൻ ഡി...

വിറ്റാമിൻ ഡി അപര്യാപ്​തത: കൂടുതൽ ബോധവത്​കരണം ആവശ്യം –വിദഗ്​ധർ

text_fields
bookmark_border
വിറ്റാമിൻ ഡി അപര്യാപ്​തത: കൂടുതൽ ബോധവത്​കരണം ആവശ്യം –വിദഗ്​ധർ
cancel

അബൂദബി: ‘വിറ്റാമിൻ ഡി അപര്യാപ്​തതയും മനുഷ്യാരോഗ്യവും’ വാർഷിക അന്താരാഷ്​ട്ര സെമിനാർ വ്യാഴാഴ്​ച അബൂദബി ജുമൈറ ഇത്തിഹാദ്​ ടവേഴ്​സ്​ ഹോട്ടലിൽ യു.എ.ഇ സഹിഷ്​ണുത മന്ത്രി ശൈഖ്​ നഹ്​യാൻ ബിൻ മുബാറക്​ ആൽ നഹ്​യാൻ ഉദ്​ഘാടനം ചെയ്​തു. യു.എ.ഇയിൽനിന്നും ലോകത്തി​​​െൻറ മറ്റു ഭാഗങ്ങളിൽനിന്നും 600ലധികം പ്രതിനിധികളും വിദഗ്​ധരും പ​െങ്കടുത്തു. ‘വിറ്റാമിൻ ഡി അപര്യാപ്​തത: പ്രതിരോധം മുതൽ ചികിത്സ വരെ’ പ്രമേയത്തിൽ ഏഴാമത്​ വർഷമാണ്​ ദ്വിദിന സമ്മേളനം സംഘടിപ്പിക്കുന്നത്​. 

മൊത്തം കാൻസറുകളുടെ സാധ്യത കുറക്കുന്നതിന്​ വിറ്റാമിൻ ഡി സഹായകമാകുമെന്ന്​ അടുത്തിടെ നടന്ന പഠനത്തിൽ കണ്ടെത്തിയതായി ശൈഖ്​ നഹ്​യാൻ ബിൻ മുബാറക്​ ആൽ നഹ്​യാൻ മുഖ്യ പ്രഭാഷണത്തിൽ വ്യക്​തമാക്കി. വിറ്റാമിൻ ഡിയുമായി ബന്ധപ്പെട്ട സമ്മേളനത്തിൽ പ​െങ്കടുക്കുന്നവർക്ക്​ മാർഗനിർദേശം നൽകാൻ അന്താരാഷ്​ട്ര ഫാക്കൽറ്റികളെ ഒരുമിച്ചുകൂട്ടുന്ന വി.പി.എസ്​ ഹെൽത്ത്​ കെയറി​​​െൻറ പ്രയത്​നങ്ങളെ അദ്ദേഹം പ്രശംസിച്ചു. വിറ്റാമിൻ അപര്യാപ്​തതയുമായി ബന്ധപ്പെട്ട പ്രശ്​നങ്ങൾ അഭിസംബോധന ചെയ്യാനും ചർച്ച ചെയ്യാനും ലോകത്താകമാനമുള്ള വിദഗ്​ധർക്ക്​ വേദി ലഭ്യമാക്കുന്ന തരത്തിൽ കഴിഞ്ഞ ഏഴ്​ വർഷമായി സമ്മേളനം കീർത്തി നേടിയിട്ടുണ്ടെന്ന്​ സമ്മേളന അധ്യക്ഷനും വി.പി.എസ്​ ഹെൽത്ത്​ കെയർ ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായ ഡോ. ഷംസീർ വയലിൽ പറഞ്ഞു. സമ്മേളനം വെള്ളിയാഴ്​ചയും തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsvitamin dmalayalam news
News Summary - Vitamin D-Gulf news
Next Story