Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവെയിൽ കൊള്ളാം;...

വെയിൽ കൊള്ളാം; വിറ്റാമിൻ ഡിയുടെ അഭാവം പരിഹരിക്കാം

text_fields
bookmark_border
sunlight
cancel

ആരോഗ്യ സംരക്ഷണത്തിന് വളരെ പ്രാധാന്യം നൽകുന്ന നമ്മൾ എത്ര വില കൊടുത്തും ആരോഗ്യം പരിപാലിക്കുന്നതിന് ആവശ്യമായ ന്യൂട്രിഷനൽ സപ്ലിമെൻറ് വാങ്ങാൻ തയ്യാറാണ്. എന്നാൽ, തികച്ചും സൗജന്യമായി ലഭിക്കുന്ന വളരെ വിലപ്പെട്ട, ഉപകാരപ്രദം എന്ന് പുതിയ ഓരോ പഠനങ്ങളും തെളിയിച്ചു കൊണ്ടിരിക്കുന്നു ഒരു കാര്യത്തെപ്പറ്റി നമ്മൾ തികച്ചും അശ്രദ്ധരാണ്. അതേ..ദിനേനയുള്ള നമ്മുടെ ഊർജ്ജം സൂര്യപ്രകാശം.

നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമായ പല മെറ്റബോളിക് പ്രവർത്തനങ്ങൾക്കും ആവശ്യമായ വിറ്റാമിൻ ഡിയെ നമ്മൾ ഗൗനിക്കാറില്ല. ഉന്മേഷക്കുറവ് മുതൽ കടുത്ത സന്ധിവേദന വരെ വിറ്റാമിൻ ഡിയുടെ അഭാവം മൂലം പല ലക്ഷണങ്ങളും നമ്മുടെ ശരീരം പ്രകടിപ്പിക്കാറുണ്ട്. വളരെ നേരത്തെ തുടങ്ങുന്ന ജോലി സമയം, ഫോർമൽ വസ്ത്രധാരണ രീതി, യാത്രകൾ തുടങ്ങിയവ പുരുഷന്മാരിലും വൈറ്റമിൻ ഡിയുടെ അഭാവം ഉണ്ടാക്കുന്നു.

വെയിൽ വളരെയധികം ലഭിക്കുന്ന യു.എ.ഇ പോലുള്ള രാജ്യത്ത്​ പോലും വിറ്റാമിൻ ഡി യുടെ അഭാവം ജനസംഖ്യയുടെ വലിയൊരു ശതമാനം അനുഭവിക്കുന്നു. ഫ്ലാറ്റിൽ കഴിയുന്ന വീട്ടമ്മമാരെയും കുട്ടികളെയും ഇത് വളരെയധികം ബാധിക്കുന്നു. ഓൺലൈൻ ക്ലാസുകൾ ഇതി​െൻറ തീവ്രത വർദ്ധിപ്പിച്ചു.

രീതിയിൽ കാൽസ്യം ആഗിരണം ചെയ്യാൻ വിറ്റാമിൻ ഡി അത്യാവശ്യമാണ്. ശരീരത്തിലെ എല്ലാ ഗ്രന്ഥികളും നന്നായി പ്രവർത്തിക്കുന്നതിന് വളരെ പ്രധാനപ്പെട്ടതാണ് വിറ്റാമിൻ ഡി. എല്ലുകളുടെയും മസിലുകളുടെയും ആരോഗ്യത്തിന് വളരെ അത്യാവശ്യമാണിത്. ഓരോ ദിവസവും 15 - 20 മിനിറ്റ് വരെ ത്വക്കി​െൻറ സ്വഭാവം അനുസരിച്ച് നമ്മൾ വെയിൽ കൊള്ളണം. റുട്ടീൻ ചെക്ക് അപ്പിൽ മാത്രമാണ് വിറ്റ്-ഡി വളരെ താഴെയാണ് എന്ന് കണ്ടെത്താറുള്ളത്. ഇതി​െൻറ അളവ് കുറവുള്ളതനുസരിച് കൂടിയ അളവിൽ ഗുളികയോ /ഇൻജെക്ഷനോ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്.

ക്ഷീണം, തളർച്ച, ജോലികൾ ചെയ്യാനുള്ള ഉന്മേഷക്കുറവ്, മുടികൊഴിച്ചിൽ, ഡിപ്രഷൻ വരെ വിറ്റ് -ഡി യുടെ അഭവത്തിൽ കണ്ടുവരുന്ന രോഗലക്ഷണങ്ങളാണ്. കൂൺ, പാൽ ഉൽപന്നങ്ങൾ, മുട്ട, ലിവർ, മീൻ എന്നിവ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് ഉത്തമമാണ്. ഗാർഡനിങ്, ഔട്ട്ഡോർ ഗെയിംസ് തുടങ്ങിയവയിലൂടെ പ്രകൃതിയിലേക്ക് കൂടുതൽ മടങ്ങുന്നതോടെ വിറ്റ് -ഡിയുടെ അഭാവം പരിഹരിക്കാൻ സാധിക്കും.

Dr. Shabna Haseeb

Show Full Article
TAGS:emarat beatssunlight
News Summary - Vitamin D deficiency can be remedied by sunlight
Next Story