തണുപ്പാസ്വദിക്കാൻ സ്നോ പാര്‍ക്കിലേക്ക് സന്ദർശക പ്രവാഹം
text_fieldsഅബൂദബി: ലോകത്തിലെ ഏറ്റവും വലിയ സ്നോ പാര്‍ക്കുകളിലൊന്നായി സ്നോ പാര്‍ക്ക് അബൂദബിയിലേക്ക് സന്ദര്‍ശക പ്രവാഹം. ജൂണ്‍ എട്ടുമുതലാണ് റീം ഐലന്‍ഡിലെ റീം മാളില്‍ സ്നോ പാര്‍ക്ക് അബൂദബി പൊതുജനങ്ങളെ സ്വീകരിച്ചു തുടങ്ങിയത്. ഒരു ലക്ഷം ചതുരശ്ര അടിയില്‍ ഒരുക്കിയിരിക്കുന്ന സ്നോ അബൂദബി പ്രവര്‍ത്തിപ്പിക്കുന്നത് മാജിദ് അല്‍ ഫുതൈം എന്റര്ടെയിന്മെന്റാണ്. മൈനസ് 2 ആണ് പാര്‍ക്കിലെ അന്തരീക്ഷ താപനില.
ഇരുപതിലേറെ റൈഡുകളാണ് പാര്‍ക്കില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. പാര്‍ക്കിലെ കൊടും ശൈത്യത്തിലേക്കെത്തുന്ന സന്ദര്‍ശകര്‍ക്ക് പാര്‍ക്കിലെ ജീവനക്കാര്‍ ആദ്യം തന്നെ മഞ്ഞിനെ പ്രതിരോധിക്കുന്നതിനുള്ള ജാക്കറ്റും ബൂട്ടുകളും കൈയുറകളും സോക്സുകളുമൊക്കെ കൈമാറും. ഏതു പ്രായക്കാര്‍ക്കുമുള്ള ഏതളവിലുള്ള ഇത്തരം വസ്ത്രങ്ങള്‍ പാര്‍ക്കില്‍ കരുതിയിട്ടുണ്ട് എന്നത് സന്ദര്‍ശകര്‍ക്ക് വലിയ ആശ്വാസം പകരുന്നുണ്ട്. 215 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. എല്ലാ റൈഡുകളിലും ഈ ടിക്കറ്റ് ഉപയോഗിച്ച് പരിധികളില്ലാതെ കയറാവുന്നതാണ്. 860 ദിര്‍ഹമാണ് ഫാമിലി പാസ് നിരക്ക്. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെയും വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അര്‍ധരാത്രി 12 വരെയുമാണ് സ്നോ പാര്‍ക്കിന്റെ പ്രവര്‍ത്തനം. സ്കൈ ദുബൈ (2015), സ്കൈ ഈജിപ്ത്(2017), സ്നോ ഒമാന്‍(2022 ഡിസംബര്‍)എന്നിവയ്ക്കു ശേഷമാണ് അല്‍ഫുതൈം എന്റര്‍ടെയിന്‍മെന്റ് അബൂദബിയിലും തങ്ങളുടെ സ്നോ പാര്‍ക്ക് ആരംഭിച്ചിരിക്കുന്നത്.
റീം ഐലന്‍ഡിലെ റീം മാളില്‍ ഒരുക്കിയ സ്നോ പാര്‍ക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

