എം.ബി.ഇസെഡ് -സാറ്റ് വിക്ഷേപണ വിജയം; വിമാന യാത്രക്കാരുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാമ്പുമായി ജി.ഡി.ആർ.എഫ്.എ
text_fieldsപാസ്പോർട്ടിലെ സ്റ്റാമ്പുമായി ദുബൈ എയർപോർട്ടിലെ യാത്രക്കാരൻ
ദുബൈ: യു.എ.ഇയുടെ ബഹിരാകാശ രംഗത്തെ അഭിമാനനേട്ടമായ എം.ബി.ഇസെഡ് -സാറ്റ് വിക്ഷേപണ വിജയത്തിന്റെ സ്മരണക്കായി പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പുറത്തിറക്കി ജി.ഡി.ആർ.എഫ്.എ ദുബൈ.
ബുധനാഴ്ച ദുബൈ രാജ്യാന്തര വിമാനത്താവളങ്ങളിലൂടെയുള്ള യാത്രക്കാരുടെ പാസ്പോർട്ടുകളിൽ എം.ബി.ഇസെഡ് - സാറ്റ് മുദ്ര പതിപ്പിച്ചുകൊണ്ടാണ് അധികൃതർ സ്വീകരിച്ചത്. രാജ്യത്തിന്റെ ബഹിരാകാശ ദൗത്യത്തിന്റെ ചരിത്ര നേട്ടത്തെ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ജി.ഡി.ആർ.എഫ്.എ ദുബൈ പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പുറത്തിറക്കിയത്.
ദുബൈ എയർപോർട്ടുകൾ വഴി എത്തുന്ന എല്ലാ യാത്രക്കാർക്കും യു.എ.ഇയുടെ ബഹിരാകാശവിസ്മയം യാഥാർഥ്യമാക്കുന്ന ഒരു സ്മരണയായും ഓർമയായും മുദ്ര നിലനിൽക്കുമെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ അറിയിച്ചു.
യു.എ.ഇയുടെ അത്യാധുനിക എർത്ത് ഇമേജിങ് ഉപഗ്രഹമായ എം.ബി.ഇസെഡ് - സാറ്റ് കഴിഞ്ഞദിവസം കാലിഫോർണിയയിലെ വാൻഡൻബർഗ് എയർഫോഴ്സ് ബേസിൽ നിന്നാണ് ബഹിരാകാശത്തേക്ക് കുതിച്ചത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനോടുള്ള ബഹുമാനാർഥം നാമകരണം ചെയ്യപ്പെട്ടതാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

