യു.എ.ഇ സന്ദർശന വിസക്ക് കുറഞ്ഞ നിരക്കുമായി സ്മാർട്ട് ട്രാവൽ
text_fieldsദുബൈ: യു.എ.ഇ സന്ദർശന വിസ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുമെന്ന് ട്രാവൽ ടൂറിസം രംഗത്തെ പ്രമുഖരായ സ്മാർട്ട് ട്രാവൽ അധികൃതർ വ്യക്തമാക്കി. മൂന്ന് മാസത്തെ വിസിറ്റ് വിസ 750 ദിർഹമിനും മുപ്പത് ദിവസത്തെ സന്ദർശന വിസ 289 -ദിർഹമിനുമാണ് നൽകുന്നതെന്നും ഷാർജ ഓഫീസുകളിൽ നിന്ന് സേവനം തേടുന്നവർക്ക് ഷാർജ റമദാൻ ഫെസ്റ്റിവലിെൻറ ഭാഗമായ സമ്മാന നറുക്കെടുപ്പിെൻറ ഭാഗമാകാമെന്നും സ്മാർട്ട്് ട്രാവൽ എം.ഡി അഫി അഹ്മദ് പറഞ്ഞു.
നറുക്കെടുപ്പിലുടെ 6 ബി.എം.ഡബ്ല്യിയു കാറുകൾ നേടാനുള്ള കൂപ്പൺ സ്മാർട് ട്രാവൽ ഷാർജ ഓഫിസുകളിൽ നിന്ന് ലഭിയ്ക്കും.
സ്മാർട് ട്രാവൽ അഞ്ചാമത്തെ ബ്രാഞ്ച് ഷാർജ റോളയിൽ ഷാർജ എക്കണോമിക് ഡിപ്പാർട്ട്മെൻറ് ലൈസൻസ് സെക്ഷൻ മേധാവി ഉമർ അൽസാരി ഉദ്ഘാടനം ചെയ്തു.സന്ദർശന വിസ കാലാവധി കഴിഞ്ഞാൽ സന്ദർശകർക്ക് സ്വദേശത്തെക്ക് മടങ്ങാതെ തന്നെ പുതിയ ടൂറിസ്റ്റ് വിസയിലേക്ക് മാറാനുള്ള അവസരവും സ്മാർട്ട് ട്രാവൽ ഒരുക്കും.
ദുബൈ രാജ്യാന്തര വിമാനത്താവളം രണ്ടിൽ നിന്നും, ഷാർജ എയർപോർട്ടിൽ നിന്നുമാണ് പുതിയ ടൂറിസ്റ്റ് വിസകളിലേക്ക് മാറാനുള്ള സേവനം ലഭിക്കുന്നത്. ഒരു മാസത്തെ പുതിയ വിസയും ടിക്കറ്റും അടക്കം 950 ദിർഹമും മൂന്ന് മാസത്തെ വിസമാറ്റവും ടിക്കറ്റും അടക്കം 1300 ദിർഹവുമാണ് ഈടാക്കുന്നത്. ഈ വർഷം അവസാനത്തോടെ ഷാർജയിൽ എെട്ടണ്ണമടക്കം 22 ബ്രാഞ്ചുകൾ രാജ്യത്ത് ആരംഭിക്കുമെന്നും അഫി അഹ്മദ് പറഞ്ഞു. വിവരങ്ങൾക്ക് 065691111 .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
